യുവതാരങ്ങളും ഏഷ്യന്‍ രാജാക്കന്‍മാര്‍; ശ്രീലങ്കയെ 144 റണ്‍സിന് തോല്‍പ്പിച്ച് എഷ്യ കപ്പ് ഇന്ത്യയ്ക്ക്

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 144 റണ്‍സിന് തോല്‍പിച്ചു. ഇന്ത്യ ഉയര്‍ത്തിയ 304 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 160 റണ്‍സിന് പുറത്തായി. ഹര്‍ഷ് ത്യാഗി ആറുവിക്കറ്റ് വീഴ്ത്തി. മലയാളി താരം ദേവദത്ത് പടിക്കലും ഫൈനലില്‍ തിളങ്ങി.

ഇന്ത്യ കൗമാരം ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് ഹര്‍ഷ് ത്യാഗിക്കു മുന്നില്‍ അടിപതറി.ഹര്‍ഷ് ആറുവിക്കറ്റ് വീഴ്ത്തിയപ്പോള്‍ രണ്ടക്കം കടന്നത് നാല് ലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ മാത്രം. 48 റണ്‍സെടുത്ത നവോദ് പ്രണവിധാന പത്താമനായി പവലിയനിലേയ്ക്ക് മടങ്ങിയതോടെ ഇന്ത്യ ചാംപ്യന്‍മാര്‍ ടോസ് നേടി ബാറ്റുചെയ്ത ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 304 റണ്‍സ് എടുത്തു. അവസാന ഓവറില്‍ അടിച്ചുകളിച്ച സിമ്രാന്‍ സിങ്ങും ആയുഷ് ബഡോണി ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്.

ആയുഷ് 28 പന്തില്‍ 52 റണ്‍സ് നേടി. മലയാളിതാരം ദേവദത്ത് പടിക്കല്‍ 31 റണ്‍സെടുത്തു. യു എ ഇക്കെതിരായ മല്‍സരത്തില്‍ ദേവദത്ത് സഞ്ചുറി നേടിയിരുന്നു.

pathram:
Related Post
Leave a Comment