മലപ്പുറം: സ്ത്രീകളുടെ അശ്ലീല ഫോട്ടോകള്‍ പ്രചരിപ്പിപ്പിച്ച് ഭീഷണിപ്പെടുത്തി പണവും സ്വര്‍ണ്ണാഭരണങ്ങളും തട്ടിയെടുത്തിരുന്ന പ്രതി അറസ്റ്റില്‍. കംപ്യട്ടറിലെ ഐപി വിശദാംശങ്ങള്‍ മറച്ചുവച്ചും, വ്യാജ വാട്‌സ്ആപ്പ് തയ്യാറാക്കിയും സ്ത്രീകളില്‍നിന്നും പണം തട്ടുന്ന യുവാവിനെയാണ് സൈബര്‍ െ്രെകം പൊലീസ് അറസ്റ്റ് ചെയ്തത്.. സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ ബിരുദധാരിയും, കംപ്യുട്ടര്‍ വിദഗ്ധനും, മൊബൈല്‍ ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനില്‍ പ്രാവീണ്യവുമുള്ള സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ അധ്യാപകനുമായിരുന്ന മലപ്പുറം ചാപ്പനങ്ങാടി വെളുത്തകുന്നത്ത് മുഹമ്മദ് സനിഫിനെയാണ് സൈബര്‍ ക്രൈം പൊലീസ് പിടികൂടി. മുഹമ്മദ് സനിഫിന്റെ അധ്യാപന രീതിയിലും വ്യക്തിത്വത്തിലും ആകൃഷ്ടരാകുന്ന പെണ്‍കുട്ടികളെയാണ് പ്രതി അയാളുടെ ഇരകളായി മാറ്റിയിരുന്നത്. ഐപി വിലാസം മറയ്ക്കുന്ന ആപ്ലിക്കേഷനുകളും, ഇരകളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ തയ്യാറാക്കിയ വ്യാജ ഇമെയില്‍ മേല്‍വിലാസങ്ങളുമാണ് പ്രതി കുറ്റകൃത്യത്തിന് ഉപയോഗിച്ചിരുന്നത്. കുടുംബജീവിതം നയിച്ചുവരുന്ന പ്രതി അവിവാഹിതനായി അഭിനയിച്ച് പെണ്‍കുട്ടിളെ വിവാഹവാഗ്ദാനം നല്‍കി വശത്താക്കി സംസ്ഥാനത്തും പുറത്തുമുള്ള ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ എത്തിച്ച് സ്വകാര്യ രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്തു ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയിരുന്നത്. നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ചതിക്കപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഏകദേശം രണ്ടു മാസം പ്രതിയുടെ ഇന്റര്‍നെറ്റ് ഉപയോഗവിവരങ്ങള്‍ അപഗ്രഥിച്ചാണ് സൈബര്‍ െ്രെകം പോലീസ് പ്രതിയുടെ യഥാര്‍ത്ഥ ഐപി വിലാസം കണ്ടെത്തിയതും തുടര്‍ന്ന് വിദേശത്തു നിന്നും നാട്ടിലെത്തിയ പ്രതിയെ മലപ്പുറത്ത് നിന്നും സൈബര്‍ ക്രൈം പൊലീസ് സ്‌റ്റേഷന്‍ ഡിവൈഎസ്പി എം ഇക്ബാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയില്‍നിന്നും നിരവധി സിംകാര്‍ഡുകള്‍, ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു.