മൂന്ന് എക്‌സ്പ്രസ് ട്രെയ്‌നുകളുടെ സമയം മാറ്റി

കൊച്ചി: അറ്റകുറ്റപ്പണിയുടെ പേരില്‍ ട്രെയ്‌നുകളുടെ സമയം ക്രമീകരിച്ചതില്‍ മാറ്റംവരുത്തി റെയില്‍വേ.
മൂന്നു എക്‌സ്പ്രസ് ട്രെയിനുകള്‍ തിരുവനന്തപുരം സ്റ്റേഷനില്‍ എത്തുന്ന സമയം, യാത്രക്കാരുടെ പ്രതിഷേധം കണക്കിലെടുത്താണ് റെയില്‍വേ പുനഃക്രമീകരിച്ചത്. പുതിയ സമയക്രമം ഈ മാസം അഞ്ചിനു നിലവില്‍ വരും.

ട്രെയിനുകളുടെ സമയം യാത്രക്കാര്‍ക്കു ഉപകാരപ്പെടുന്ന രീതിയില്‍ പുനഃക്രമീകരിക്കണം എന്നാവശ്യപ്പെട്ടു ഫ്രണ്ട്‌സ് ഓഫ് റെയിലിന്റെ നേതൃത്വത്തില്‍ ശക്തമായ സമരമാണു കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ സ്റ്റേഷനുകളില്‍ നടന്നത്. അറ്റകുറ്റപ്പണിയുടെ പേരു പറഞ്ഞു യാത്രാസമയം കൂട്ടിയതോടെ കൃത്യസമയത്തു ജോലിക്കെത്താന്‍ കഴിയാതെ നരകിക്കുകയായിരുന്നു സ്ഥിരം യാത്രക്കാര്‍.

ട്രെയിനുകളും പുതിയ സമയം ; ഇപ്പോള്‍ എത്തിച്ചേരുന്ന സമയം സമയം ബ്രായ്ക്കറ്റില്‍

16330 മംഗളൂരു -തിരുവനന്തുപുരം മലബാര്‍ 9.30 (9.40)

16303 എറണാകുളം -തിരുവനന്തപുരം വഞ്ചിനാട് 10.00 (10.25)

16341 ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി 9.50 (10.15)

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment