അമ്മയ്‌ക്കൊരുമ്മയുമായി സ്‌നേഹവീട്ടില്‍

ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റിന്റെയും, റെഡ് ക്രോസ് യൂണിറ്റിന്റെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ ‘അമ്മയ്‌ക്കൊരുമ്മ’ എന്ന പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴയിലെ ‘സ്‌നേഹവീട്’ സന്ദര്‍ശിച്ചു.

വിദ്യാര്‍ത്ഥികള്‍ ശേഖരിച്ച അരി, വസ്ത്രങ്ങള്‍, മറ്റ് നിത്യോപയോഗ സാധനങ്ങള്‍, മധുര പലഹാരങ്ങള്‍ കൂടാതെ സമ്മാനപ്പൊതികളുമായാണ് അമ്മമാരെ കണ്ടത്. അമ്മമാര്‍ തങ്ങളുടെ വേദനകളും കൊച്ചു കൊച്ചു സന്തോഷങ്ങളും പങ്ക് വയ്ക്കുകയും കഥയും, നാടന്‍ പാട്ടുമായി ഒരു ദിവസം എന്നും ഓര്‍മ്മയില്‍ കുറിച്ചിട്ടു. കുട്ടികള്‍ എല്ലാപേരും അമ്മമാരെ ആലിംഗനം ചെയ്യുകയും ചുംബനം നല്‍കുകയും ചെയ്തപ്പോള്‍ അമ്മമാരുടെ കണ്ണില്‍ നിന്നും സ്‌നേഹ കണ്ണുനീര്‍ ധാരയായി ഒഴുകുകയായിരുന്നു. ഒപ്പം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ രക്ഷിതാക്കളെ ഒരിക്കലും ഇത്തരം വൃദ്ധസദനങ്ങളിലേയ്ക്ക് അയയ്ക്കില്ലെന്ന് ദൃഢ പ്രതിഞ്ജയെടുക്കുകയും ചെയ്തു.

മൂവാറ്റുപുഴ മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ.ബി ബിനീഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം അഡ്വ.എന്‍.അരുണ്‍ ഉത്ഘാടനം ചെയ്തു. തദവസരത്തില്‍ സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് പി.ടി.അനില്‍കുമാര്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റോണി മാത്യു, ഹെഡ്മാസ്റ്റര്‍ കെ.സജികുമാര്‍, പ്രോഗ്രാം ഓഫീസര്‍ സമീര്‍ സിദ്ദീഖി.പി, സ്‌കൂള്‍ കൗണ്‍സിലര്‍ ഹണി വര്‍ഗീസ്, ശോഭന എം.എം, ഗിരിജ എം.പി, ഷീബ ഐ.എ, ജിമ്മി ഏലിയാസ്, സിമി സിജോ, രതീഷ് വിജയന്‍, ബിബിന്‍ വി.എസ്, അനൂപ് തങ്കപ്പന്‍, ദീപക് തുടങ്ങിയവര്‍ സംസാരിച്ചു.

ഫോട്ടോ കാപ്ഷന്‍
മൂവാറ്റുപുഴയിലെ സ്‌നേഹവീട്ടിലെ അമ്മമാരെ കാണാന്‍ എത്തിയ ഈസ്റ്റ് മാറാടി സര്‍ക്കാര്‍ വി.എച്ച്.എസ്.സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

pathram:
Leave a Comment