പ്രേമത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് തമിഴ്-തെലുങ്ക് ചിത്രങ്ങളില്‍ തിശങ്ങിയ യുവനടിയാണ് മഡോണ സെബാസ്റ്റ്യന്‍. പക്ഷേ കഴിഞ്ഞ കുറച്ചു നാളായി തിരക്കുകളില്‍ നിന്നും മാറി യാത്രകളും കുടുംബവുമായി കഴിയുകയായിരുന്നു താരം. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ സിനിമയേക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള തന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമാക്കിയിരിക്കുകയാണ് താരം.
‘എനിക്ക് ഇതല്ലെങ്കില്‍ വേറെ എന്തെങ്കിലും ഉണ്ടാവും എന്നുറപ്പുണ്ട്. എനിക്ക് സിനിമ ഒന്നും വന്നില്ലെങ്കിലും നാളെ ഞാന്‍ പെട്രോള്‍ പമ്പില്‍ പെട്രോള്‍ അടിച്ച് ജീവിക്കും. എനിക്ക് ഒരു പേടിയുമില്ല ഇത് പറയാന്‍. മനസമാധാനത്തോടെ ജീവിക്കുക എന്നതാണ് പ്രധാനം. എന്തിനാണ് നമ്മുടെ സമാധാനം കളഞ്ഞിട്ട് വേറെ ഒരാളെ നമ്മുടെ സ്പേസില്‍ കയറ്റുന്നത്. അതിന്റെ ആവശ്യമില്ല.
ശരിയാണ് സിനിമ ഇന്നെനിക്ക് എല്ലാം തരുന്നുണ്ട്. അതിലെനിക്ക് വളരെയധികം നന്ദിയുണ്ട്. പക്ഷേ നാളെ ഞാന്‍ കോപ്രേമൈസ് ചെയ്താലെ സിനിമ കിട്ടുകയുള്ളുവെങ്കില്‍ എനിക്ക് സിനിമ വേണ്ട. ദൈവം നമ്മളെ അങ്ങനെയൊന്നും വെറുതെ വിടില്ല. നമ്മുടെ മുന്നില്‍ ഒരുപാട് സാധ്യതകള്‍ എപ്പോഴും ഉണ്ടാവും. നമ്മളെ ബഹുമാനിക്കാത്തവരോട് നമ്മള്‍ കൂടുതലൊന്നും ചെയ്യേണ്ട ആവശ്യമില്ല. അവരെ മനസ്സിലാക്കാന്‍ ശ്രമിക്കാം. അവരോട് നന്നായി പെരുമാറാം. പക്ഷേ അതില്‍ കൂടുതല്‍ ഒന്നും ചെയ്യേണ്ട ആവശ്യമില്ല’ മഡോണ പറഞ്ഞു.
Leave a Comment