വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ല! രാത്രി വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; നടന്‍ വിജയകുമാറിനെതിരെ മകള്‍ വനിത

ചെന്നൈ: അച്ഛനായ തമിഴ്നടന്‍ വിജയകുമാറിര്‍ തന്നെ രാത്രി വീട്ടില്‍ നിന്നും ഇറക്കി വിട്ടെന്ന പരാതിയുമായി നടി വനിത വിജയകുമാര്‍. വാടകയ്ക്ക് നല്‍കിയ വീട്ടില്‍ നിന്നും രാത്രി ഇറക്കി വിടുകയായിരുന്നു. വസ്ത്രം മാറാന്‍ പോലും അനുവദിച്ചില്ലെന്നും, കൂട്ടുകാരികളെ പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചെന്നും വനിത പറയുന്നു.

വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളാണ് വനിത. അതേസമയം ചെന്നൈ അഷ്ടലക്ഷ്മി നഗറിലെ വീട് ഷൂട്ടിംഗിനായി വാടകയ്ക്ക് നല്‍കിയതാണെന്ന് വിജയകുമാര്‍ പറയുന്നു. എന്നാല്‍ ഷൂട്ടിംഗ് തീര്‍ന്നിട്ടും വനിത വീട് ഒഴിഞ്ഞില്ല. വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ടപ്പോള്‍, വീടിന് താനാണ് അവകാശിയെന്നും ഒഴിയില്ലെന്നും വനിത പറഞ്ഞു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി മധുരവയല്‍ പോലീസ് സ്റ്റേഷനിലും ചെന്നൈ പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കുകയായിരുന്നുവെന്ന് വിജയകുമാര്‍ പറഞ്ഞു.

എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാതെ, പ്രശ്നം രമ്യമായി പരിഹരിക്കാനാണ് പോലീസ് ശ്രമിച്ചത്. എന്നാല്‍ വനിത വീടൊഴിയാന്‍ കൂട്ടാക്കാതിരുന്നതോടെ, കഴിഞ്ഞദിവസം രാത്രി പോലീസ് വനിതയെ വീട്ടില്‍ നിന്നും ഇറക്കി വിടുകയും ഒപ്പമുണ്ടായിരുന്ന എട്ടു സുഹൃത്തുക്കളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വിജയകുമാര്‍ -മഞ്ജുള ദമ്പതികള്‍ക്ക് വനിതയെ കൂടാതെ, പ്രീതി, ശ്രീദേവി എന്നി പെണ്‍മക്കള്‍ കൂടിയുണ്ട്. ഇവര്‍ക്കുകൂടി അവകാശപ്പെട്ട സ്വത്ത് വളഞ്ഞവഴിയിലൂടെ കൈക്കലാക്കാനാണ് വനിത ശ്രമിക്കുന്നതെന്ന് വിജയകുമാറിന്റെ കുടുംബം ആരോപിക്കുന്നു. വനിത ഏറെ കാലമായി അഛ്ഛനും കുടുംബവുമായി രമ്യതയിലല്ല. വിജയിന്റെ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ വനിതയ്ക്ക് പക്ഷെ സിനിമയില്‍ കൂടുതല്‍ തിളങ്ങാനായിരുന്നില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7