കാഴ്ചക്കാര്‍ മാറുകയാണ്, നമ്മള്‍ അവരുടെ രുചിക്കനുസരിച്ച് സിനിമ നിര്‍മിക്കണമെന്ന് ഫഹദ് ഫാസില്‍

കൊച്ചി:അമല്‍ നീരദ് സംവിധാനം ചെയ്ത വരത്തന്‍ വന്‍ വിജയമായി തീയേറ്ററുകള്‍ കീഴടക്കുമ്പോള്‍ മനസ്സ് തുറക്കുകയാണ് നായകന്‍ ഫഹദ് ഫാസില്‍. അബിന്‍ എന്ന ‘വരത്തന്‍’ ആയി അസാധ്യ അഭിനയം കാഴ്ച വെച്ച ഫഹദ് ‘സുഡാനി ഫ്രം നൈജീരിയ’, ‘അരുവി’ എന്നീ സിനിമകളുടെ ഭാഗമാവാന്‍ കൊതിച്ചിരുന്നുവെന്നും കഥാപാത്രത്തെയാണ് ഇപ്പോള്‍ താരങ്ങള്‍ നോക്കുന്നതെന്നും വേറെയൊന്നും ആകര്‍ഷിക്കുന്നിലെന്നും ഫഹദ് ‘ഹിന്ദു’വുമായിട്ടുള്ള അഭിമുഖത്തില്‍ പറയുന്നു. ‘തൊണ്ടി മുതലും ദൃക്സാക്ഷി’യും പോലെ ഒരു സിനിമക്ക് ആരെങ്കിലും ഇതിന് മുന്‍പ് പണമിറക്കുമെന്ന് തോന്നുന്നില്ലെന്നും ‘മഹേഷിന്റെ പ്രതികാരം’ നിര്‍മിച്ചപ്പോള്‍ ആഷിഖ് അബു ലാഭം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഫഹദ് പറയുന്നു. ഈ സിനിമകളെല്ലാം വമ്പിച്ച വിജയങ്ങളായിരുന്നു, കാഴ്ചക്കാര്‍ മാറുകയാണെന്നും നമ്മള്‍ അവരുടെ രുചിക്കനുസരിച്ച് സിനിമ നിര്‍മിക്കുന്നുവെന്നും വേണം ഇതില്‍ നിന്ന് മനസ്സിലാക്കാനെന്നും ഫഹദ് പറയുന്നു.

തൊണ്ടി മുതലിന് മുന്‍പ് പോലീസ് സ്റ്റേഷനില്‍ പോയിട്ടില്ലെന്നും മറ്റുള്ള ആളുകളുടെ അനുഭങ്ങളില്‍ നിന്നാണ് അതിനെ കുറിച്ച് മനസ്സിലാവുന്നതെന്നും അത് കൊണ്ട് തന്നെ തൊണ്ടി മുതല്‍ ജീവിതത്തിലെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രമായിരുന്നുവെന്നും ഫഹദ് പറയുന്നു.സത്യന്‍ അന്തിക്കാടിന്റെ ‘ഞാന്‍ പ്രകാശന്‍’, അന്‍വര്‍ റഷീദിന്റെ ‘ട്രാന്‍സ്’ മധു സി നാരായണന്റെ ‘കുമ്പളങ്ങി നൈറ്റസ്’, വിവേക് രഞ്ജിത്തിന്റെ പേരിടാത്ത ചിത്രം എന്നിവയാണ് ഇനി ഇറങ്ങാനിരിക്കുന്ന ഫഹദ് ചിത്രങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular