അബുദാബി: ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരത്തിനിടെ പാക് താരം ഷൊയ്ബ് മാലിക്കിനെ ഗാലറിയിലിരുന്ന മലയാളികള്‍ പുയ്യാപ്ലേ എന്ന് വിളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. പാകിസ്താന്‍ ഉയര്‍ത്തിയ 162 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ഇന്ത്യ ബാറ്റ് ചെയ്യുന്നതിനിടെയായിരുന്നു മലയാളികളുടെ സ്നേഹപ്രകടനം.
‘പുയ്യാപ്ലേ… കൂയ് മാലിക്ക് പുയ്യാപ്ലേ…ഇങ്ങോട്ടുനോക്ക്’
കാണികളുടെ വിളി കേട്ട് മാലിക്ക് തിരിഞ്ഞുനോക്കുന്നതും വീഡിയോയിലുണ്ട്. യു.എ.ഇയില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റായതിനാല്‍ നിരവധി മലയാളികളാണ് ഏഷ്യാകപ്പ് കാണാന്‍ വരുന്നത്.
നേരത്തെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട പാകിസ്താനെ മാലിക്കിന്റെയും ബാബര്‍ അസമിന്റെയും ചെറുത്ത് നില്‍പ്പാണ് വന്‍ നാണക്കേടില്‍ നിന്ന് രക്ഷിച്ചത്. പാകിസ്താന്‍ ഉയര്‍ത്തിയ 163 റണ്‍സ് വിജയ ലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 29ാം ഓവറില്‍ മറികടന്നു. ക്യാപറ്റന്‍ രോഹത് ശര്‍മയും ശിഖര്‍ ധവാനും ചേര്‍ന്നൊരുക്കിയ 86 റണ്‍സിന്റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ജയം എളുപ്പത്തിലാക്കിയത്. ആറു ഫോറും മൂന്ന് സിക്‌സറുമടക്കം രോഹിത് 56 റണ്‍സെടുത്തപ്പോള്‍ 46 റണ്‍സുമായി ധവാന്‍ മികച്ച പിന്തുണ നല്‍കി.
ഇരുവരുംപുറത്തായതിന് ശേഷം ചേര്‍ന്ന അമ്പാട്ടി റായിഡു-ദിനേഷ് കാര്‍ത്തിക് കൂട്ടുകെട്ട് സ്‌കോറിങിന്റെ വേഗം കൂട്ടിയപ്പോള്‍ ഇന്ത്യയ്ക്ക് എട്ടുവിക്കറ്റിന്റെ മിന്നും ജയം ഇരുവരും പുറത്താകാതെ 31 റണ്‍സെടുത്തു. റണ്‍ വിട്ടുകൊടുക്കാന്‍ പിശുക്ക്കാണിച്ച് കണിശമായി പന്തെറിഞ്ഞ ഭുവനേശ്വര്‍കുമാറിന്റേയും ജസ്പ്രീത് ബുംറയുടേയും കേദര്‍ ജാദവിന്റേയും സ്‌പെല്ലുകളാണ് പാകിസ്താനെ തകര്‍ത്തത്. ഭുവനേശ്വര്‍കുമാറും കേദര്‍ജാദവും മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തി.
Leave a Comment