20 വര്‍ഷങ്ങള്‍ക്ക് മുമ്പ് കോഴിക്കോട് കല്ലുരുട്ടി മഠത്തിലെ കന്യാസ്ത്രീയുടെ ദുരൂഹ മരണം വീണ്ടും അന്വേഷിക്കുന്നു

കോഴിക്കോട്: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതി ചര്‍ച്ചയായതോടെ സമാനസ്വഭാവമുള്ള മുന്‍കേസുകള്‍ വീണ്ടും ഉയര്‍ന്നുവരുന്നു. കോഴിക്കോട് കല്ലുരുട്ടി സേക്രഡ് ഹാര്‍ട്ട് മഠത്തിലെ സിസ്റ്റര്‍ ജ്യോതിസിന്റെ മരണമാണ് 20 വര്‍ഷങ്ങള്‍ക്ക് ശേഷം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.

അഭയ കേസിന് സമാനമായി 1998 നവംബര്‍ 20നാണ് മഠത്തിലെ തന്നെയുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മുങ്ങിമരണമാണെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ജനനേന്ദ്രിയത്തില്‍ മുറിവുണ്ടായിട്ടുണ്ടെന്നും രക്തം വാര്‍ന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

നേരത്തെ കന്യാസ്ത്രിയുടെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിരുന്നെങ്കിലും ആത്മഹത്യയായിരുന്നുവെന്നാണ് കണ്ടെത്തല്‍. എന്നാല്‍ ആത്മഹത്യ ചെയ്യണ്ട ഒരു കാര്യവുമില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നുമാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്.

പിന്നീട് സിബിഐ അന്വേഷണം വേണമെന്ന ആവശ്യവും തള്ളപ്പെടുകയായിരുന്നു. തുടര്‍ന്ന്, കാത്തലിക് ലെയ്മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന കഴിഞ്ഞ ഏപ്രിലില്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് തുടരന്വേഷണത്തിന് ഡിജിപി ഉത്തരവിട്ടിരിക്കുന്നത്.

അന്വേഷണ സംഘം കകന്യാസ്ത്രിയുടെ മാതാപിതാക്കളെയും പരാതിക്കാരാനായ ജോര്‍ജ്ജ് മാളിയേക്കലിന്റെയും മൊഴി വീണ്ടുമെടുത്തു. വരും ദിവസങ്ങളില്‍ കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടായരിക്കുമെന്നാണ് സൂചന.

pathram desk 1:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment