കേദാര്‍ ജാദവും ഭുവനേശ്വറും കൊടുംക്കാറ്റായി, പാകിസ്ഥാന്‍ 162 ന് പുറത്ത്

ദുബൈ: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കെതിരേ പാകിസ്ഥാന് ബാറ്റിങ് തകര്‍ച്ച. ടോസ് നേടി ബാറ്റിങ് ആരംഭിച്ച പാകിസ്ഥാനെ 162 റണ്‍സില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കെട്ടി. 62 പന്തില്‍ 47 റണ്‍സെടുത്ത ബാബര്‍ അസമാണ് പാക് നിരയില്‍ പിടിച്ച് നിന്നത്. ശുഐബ് മാലിക് 43 റണ്‍സും നേടി. താളം കണ്ടെത്താനാവാതെ വലഞ്ഞ പാക് നിരയില്‍ ആകെ നാല് പേരാണ് രണ്ടക്ക സ്‌കോര്‍ നേടിയത്.

മൂന്ന് വിക്കറ്റ് വീതം നേടിയ കേദാര്‍ ജാദവും, ഭുവനേശ്വര്‍ കുമാറുമാണ് പാക് ബാറ്റ്സ്മാന്‍മാരെ വെള്ളം കുടിപ്പിച്ചത്. ജസ്പ്രീത് ബുംമ്ര രണ്ടും കുല്‍ദീപ് യാദവ് ഒരു വിക്കറ്റും ഇന്ത്യയ്ക്കായി നേടി. ബോളിങ്ങിനിടെ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് പരിക്കേറ്റിട്ടുണ്ട്. പാണ്ഡ്യയ്ക്ക് പരിക്കേറ്റ വിവരം ബിസിസിഐയും സ്ഥിരീകരിച്ചിട്ടുണ്ട്.

യുഎഇയില്‍ കളിച്ച ഒമ്പത് ഏകദിനങ്ങളില്‍ ഒന്നില്‍ പോലും തോറ്റിട്ടില്ലെന്ന ആത്മവിശ്വാസവുമായാണ് പാകിസ്ഥാന്‍ ബാറ്റിങിനിറങ്ങിയത്.ഏഷ്യാ കപ്പില്‍ കളിച്ച പതിനൊന്ന് കളിയിലും തുല്യജയമാണ് ഇരുടീമുകളും നേടിയിട്ടുള്ളത്. ഒരു മത്സരം ഫലമില്ലാതെ അവസാനിക്കുകയുമായിരുന്നു. 163 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങുന്ന ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മയാവും നയിക്കുക

pathram desk 2:
Related Post
Leave a Comment