മുല്ലപ്പളളി രാമചന്ദ്രന്‍ പുതിയ കെപിസിസി പ്രസിഡന്റ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അദ്ധ്യക്ഷ സ്ഥാനത്തേക്ക് മുല്ലപ്പളളി രാമചന്ദ്രനെ നിയമിക്കാന്‍ തീരുമാനം. പുതിയ നേതൃത്വം സംബന്ധിച്ച പട്ടികയ്ക്ക് രാഹുല്‍ ഗാന്ധി അംഗീകാരം നല്‍കി. ഇതോടെ നിലവിലെ പ്രസിഡന്റായ എം.എം.ഹസന്‍ സ്ഥാനമൊഴിയും.

കെപിസിസി പ്രസിഡന്റിന് പുറമെ മൂന്ന് പേരെ വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിശ്ചയിച്ചു. കെ.സുധാകരന്‍, എം.ഐ.ഷാനവാസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് കെപിസിസിയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡന്റുമാര്‍.

പട്ടികയില്‍ കെ മുരളീധരനും ഇടമുണ്ട്. ഇദ്ദേഹത്തെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ പ്രചാരണ വിഭാഗം തലവനായാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനായ ബെന്നി ബഹന്നാനെ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് നിയമിച്ചിട്ടുണ്ട്.

കെപിസിസി യുടെ പ്രസിഡന്റ് സ്ഥാനത്ത് വരുമെന്ന് നേരത്തേ മുതല്‍ പ്രതീക്ഷിക്കപ്പെട്ടിരുന്ന എല്ലാ നേതാക്കളെയും പുതിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പട്ടിക അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടനെ ഉണ്ടാകുമെന്നാണ് വിവരം.

pathram desk 2:
Related Post
Leave a Comment