‘മേരി പഴയ മേരി അല്ല’… പുതിയ ലുക്കില്‍ അനുപമ പരമേശ്വരന്‍: വീഡിയോ വൈറല്‍

കൊച്ചി:പ്രേമത്തിലൂടെ മലയാളത്തിന്റെ മനം കവര്‍ന്ന നായികയാണ് അനുപമ പരമേശ്വരന്‍. ആദ്യ ഒന്ന് രണ്ട് സിനിമകള്‍ക്ക് ശേഷം തെലുങ്കിലേക്ക് ചേക്കേറിയ അനുപമയെ കാത്തിരുന്നത് നിരവധി ചിത്രങ്ങളാണ്. അനുപമ നായികയാവുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഹലോ ഗുരു പ്രേമ കൊസാമേ’ എന്ന ചിത്രത്തിന്റെ ടീസര്‍ വൈറലാവുകയാണ്. ഗ്ലാമര്‍ ലുക്കിലാണ് അനുപമ ടീസറിലെത്തുന്നത്.

രണ്ട് ദിവസം കൊണ്ട് മുപ്പത്തി നാല് ലക്ഷം ആളുകളാണ് ടീസര്‍ കണ്ടിരിക്കുന്നത്. ത്രിനാഥ റാനവു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റാം പോതിനേനിയാണ് നായകനാവുന്നത്. പ്രണിത, പ്രകാശ് രാജ് എന്നിവരാണ് മറ്റ് താരങ്ങള്‍.

Similar Articles

Comments

Advertismentspot_img

Most Popular