മമ്മൂട്ടിയുടെ പുതിയ ചിത്രത്തെ വിമര്‍ശിച്ച യുവാവിന് ഉണ്ണിമുകുന്ദന്റെ മറുപടി

മമ്മൂട്ടിചിത്രത്തെ വിമര്‍ശിച്ച യുവാവിന് ഉണ്ണിമുകുന്ദന്റെ മറുപടി. മമ്മൂട്ടിയുടെ പുതിയ ചിത്രം കുട്ടനാടന്‍ ബ്ലോഗ് എന്ന ചിത്രത്തെ വിമര്‍ശിക്കാനെത്തിയ യുവാവിനാണ് മറുപടിയുമായി ഉണ്ണി മുകുന്ദന്‍ എത്തിയത്..ചിത്രത്തെ പ്രശംസിച്ച് ഉണ്ണി എഴുതിയ കുറിപ്പിന് താഴെയാണ് വിമര്‍ശകന്‍ തന്റെ പ്രതിഷേധമറിയിച്ചത്.
ഉണ്ണിച്ചേട്ടാ, നിങ്ങള്‍ ഒരു നടന്‍ അല്ലേ, തീര്‍ത്തും ശരാശരി നിലവാരത്തിലുള്ള സിനിമയെ ഇങ്ങനെ തള്ളുന്നത് കഷ്ടമാണെന്നുമായിരുന്നു വിമര്‍ശകന്റെ കമന്റ്. എന്നാല്‍ കുടുംബപ്രേക്ഷകര്‍ ചിത്രത്തെ ഇഷ്ടപ്പെടുന്നുണ്ടെന്നും ഇതിനെ ഒരു സിനിമായി മാത്രം കാണൂ എന്നും മറുപടിയായി ഉണ്ണി പറഞ്ഞു.
‘കുടുംബങ്ങള്‍ക്ക് ചിത്രം ഇഷ്ടമാകും. എന്തിനാ ഇങ്ങനെ ടെന്‍ഷന്‍ ആകുന്നത്? സമാധാനിക്കൂ, ഇതൊരു സിനിമയല്ലേ? കാണാത്തവര്‍ കാണട്ടേ, ഇതൊരു യുദ്ധം ഒന്നും അല്ലല്ലോ.’–ഇതായിരുന്നു ഉണ്ണിയുടെ മറുപടി.
വിമര്‍ശനവുമായി എത്തിയ മറ്റൊരു യുവാവിനും ഉണ്ണി മറുപടി നല്‍കി. ‘100 കോടി ഷുഗര്‍, ഇതു ഇക്കയുടെ മൂന്നാമത്തെ 100 കോടി’–ഇതായിരുന്നു മറ്റൊരാളുടെ പ്രതികരണം.
സമൂഹമാധ്യമങ്ങളില്‍ സംസാരിക്കുന്ന കാര്യത്തില്‍ പ്രത്യേക കരുതല്‍ വേണമെന്നും സുരേഷ് ഗോപിയുടെ ആരാധകനായ താങ്കള്‍ അദ്ദേഹത്തെ അവഹേളിക്കുന്ന രീതിയിലുള്ള കാര്യങ്ങള്‍ ചെയ്യരുതെന്നും ഉണ്ണി മറുപടി നല്‍കി.

ചിത്രത്തെ പ്രശംസിച്ച് ഉണ്ണി മുകുന്ദന്‍ എഴുതിയ കുറിപ്പ് താഴെ.

ഒരു കുട്ടനാടന്‍ ബ്ലോഗ് കണ്ടു! ഒരുപാട് നാളുകള്‍ക്ക് ശേഷം പ്രിയപ്പെട്ട മമ്മൂക്കയെ കുടുംബ പ്രേക്ഷകര്‍ക്ക് തിരിച്ചുകിട്ടിയിരിക്കുന്നു എന്ന് നിറഞ്ഞ മനസ്സോടെ പറയട്ടെ.
നാടിന്റെ നേരും നന്മയും നിറഞ്ഞ ഒരു നല്ല കുടുംബചിത്രം. മമ്മൂക്കയ്ക്കും, സേതു ചേട്ടനും, ഈ സിനിമയുടെ ഭാഗമായി കൂടെ നിന്ന എല്ലാവര്‍ക്കും, നിറഞ്ഞ സ്‌നേഹം ! ഒരു കുട്ടനാടന്‍ ബ്ലോഗിന് എല്ലാ ആശംസകളും നേരുന്നു.

pathram:
Related Post
Leave a Comment