കക്ഷി, അമ്മിണിപിള്ള; ചിത്രീകരണം ആരംഭിച്ചു

ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം കക്ഷി: അമ്മിണിപിള്ളയുടെ ചിത്രീകരണം തലശേരിയില്‍ ആരംഭിച്ചു. ദിന്‍ജിത്ത് അയ്യത്താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വക്കീല്‍ വേഷത്തിലാണ് ആസിഫ് എത്തുന്നത്. സനിലേഷ് ശിവന്റേതാണ് തിരക്കഥ. സാറ ഫിലിംസിന്റെ ബാനറില്‍ റിജു രാജനാണ് ചിത്രം നിര്‍മിക്കുന്നത്.

അഹമ്മദ് സിദ്ദിഖി, ബേസില്‍ ജോസഫ്, വിജയരാഘവന്‍, നിര്‍മല്‍ പാലാഴി, സുധീഷ്, ശ്രീകാന്ത് മുരളി, ലുക്മാന്‍, ഹരീഷ് കണാരന്‍, ബാബു സ്വാമി, മാമൂക്കോയ, ഉണ്ണിരാജ, സുധി പറവൂര്‍, ശിവദാസന്‍, അശ്വതി മനോഹര്‍, ഷിബില, സരസ ബാലുശേരി എന്നിവരാണ് പ്രധാനതാരങ്ങള്‍.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ബിജിബാലും അരുണ്‍ മുരളീധരനും സംഗീതം നിര്‍വഹിക്കുന്നു. ഛായാഗ്രഹണം ബാഹുല്‍ രമേശ്. ചിത്രസംയോജനം സൂരജ് ഇ.എസ്.

pathram:
Related Post
Leave a Comment