കൊച്ചി:നടന്‍ സലിം കുമാറിന്റെ 21-ാം വിവാഹ വാര്‍ഷികാഘോഷത്തിന് മമ്മൂട്ടി നായകനായെത്തുന്ന ‘മധുരരാജ’യുടെ ഷൂട്ടിങ് ലൊക്കേഷന്‍ വേദിയായി. സഹതാരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടത്തിയ ആഘോഷപരിപാടിയ്ക്ക് മമ്മൂട്ടി തന്നെ നേതൃത്വം നല്‍കി. ചടങ്ങിലെ ‘അപ്രതീക്ഷിത’ അവതാരകനായും മമ്മൂട്ടി തിളങ്ങി. വിവാഹവാര്‍ഷികദിനം മെഗാസ്റ്റാറിന്റെ സാന്നിധ്യത്തില്‍ ആഘോഷിക്കാന്‍ കഴിഞ്ഞ സന്തോഷത്തിലാണ് സലിം കുമാറും ഭാര്യ സുനിതയും.
മമ്മൂട്ടിയെ കൂടാതെ വിനയ പ്രസാദ്, സംവിധായകന്‍ വൈശാഖ്, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണ, ഷംന കാസിം, തെസ്‌നിഖാന്‍ എന്നിവരും ആഘോഷപരിപാടിയില്‍ പങ്കെടുത്തു.
വിവാഹ വാര്‍ഷികാഘോഷത്തിന്റെ ലൊക്കേഷനിലെ ചിത്രങ്ങള്‍ സലിം കുമാര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ”എന്റെയും സുനിതയുടെയും ഇരുപത്തിയൊന്നാം വിവാഹവാര്‍ഷികം ‘മധുരരാജയുടെ’ ലൊക്കേഷനില്‍ വച്ച് ആഘോഷിച്ചു. നന്ദി മമ്മുക്ക, വൈശാഖ്, നെല്‍സണ്‍ ഐപ്പ്, ഉദയകൃഷ്ണ, ഷാജി, ജയ, ക്രൂ മെംബേര്‍സ് ആന്‍ഡ് ആര്‍ട്ടിസ്റ്റ്സ്,” സലിം കുമാര്‍ കുറിക്കുന്നു.