മമ്മൂട്ടിയാണോ മോഹന്‍ലാല്‍ ആണോ മികച്ച നടനെന്ന് ഈ മുത്തശ്ശി പറയും !! ആരും തല്ല് കൂടണ്ടാ…. വീഡിയോ

കൊച്ചി:മലയാളത്തിന്റെ മഹാനടന്മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും ആരാധകര്‍ തമ്മിലുള്ള കാലങ്ങളായുള്ള തര്‍ക്കത്തിന് എന്നും കാരണമായിരിക്കുന്ന ഒരു ചോദ്യമാണ് മികച്ച നടനാര്? എന്നത്. ഇന്നും അതേചൊല്ലി പലസ്ഥലങ്ങളിലും ആരാധകര്‍ വാക്കേറ്റം നടത്താറുണ്ട്. എന്നാല്‍ മമ്മൂട്ടിയാണോ മോഹന്‍ലാലാണോ മികച്ച നടനെന്ന ചോദ്യത്തിന് ഒരു മുത്തശ്ശി നല്‍കിയ മറുപടിയാണിപ്പോള്‍ വൈറലാകുന്നത്. ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഈ വീഡിയോയില്‍ മുത്തശ്ശി പറയുന്നത് മമ്മൂട്ടിയാണ് കലാപരമായി മികച്ച നടന്‍ എന്നാണ്. മോഹന്‍ലാലിന് കാണുന്ന ഇതൊക്കെയേ ഉള്ളൂവെന്നും മുത്തശ്ശി പറഞ്ഞുവെക്കുന്നു.

എന്നാല്‍ ഈ മുത്തശ്ശി ആരാണെന്നോ ഇത് പകര്‍ത്തിയതാരാണെന്നോ വ്യക്തമല്ല. അഞ്ജലി ഗിരീഷ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയെ മികച്ച നടനായി തെരഞ്ഞെടുക്കാനുണ്ടായ കാരണവും മുത്തശ്ശി നിരത്തുന്നുണ്ട്. ‘മോഹന്‍ലാലിന് ആ ഇതൊക്കെയെ ഉള്ളൂ. അഭിനയിക്കുന്നത് മമ്മൂട്ടിയാണ്. മമ്മൂട്ടിയ്ക്കുണ്ടല്ലോ ഒരാള്‍ ദൂരെ നിന്ന് ഒന്നും പറഞ്ഞു കൊടുക്കണ്ട..സ്വയം മനസിലാക്കി ചെയ്യാന്‍ കഴിവുള്ള ആളാണ്. കലാപരമായിട്ട് തന്നെ വാസനയുള്ളവനാണ് അവന്‍’ മുത്തശ്ശി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7