സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ്….. വൈകീട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് വൈദ്യൂതി ബോര്‍ഡ്. കേന്ദ്രപൂളില്‍ നിന്നും ലഭിക്കുന്ന വൈദ്യൂതിയില്‍ കുറവ് വന്നതാണ് ഈ തീരുമാനത്തിന് കാരണം. വൈകീട്ട് ആറര മുതല്‍ രാത്രി ഒന്‍പതര വരെ ചെറിയതോതില്‍ വൈദ്യൂതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് വൈദ്യൂതി ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

പ്രളയക്കെടുതിയില്‍ ജലവൈദ്യൂതി നിലയങ്ങള്‍ തകരാറിലായതും ഇതിന് ആക്കംകൂട്ടി. നിലവില്‍ ആവശ്യമായ വൈദ്യൂതിയില്‍ 700 മെഗാവാട്ടിന്റെ കുറവാണ് കേരളം നേരിടുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular