നിര്‍ഭാഗ്യവശാല്‍ ജീവനോടെ കത്തിക്കനാവില്ല; നിങ്ങള്‍ക്കുള്ള ശിക്ഷ അടുത്ത തെരഞ്ഞെടുപ്പില്‍ വിധിച്ചിരിക്കും: മോദിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ബിജെപി നേതാവ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. നോട്ടുനിരോധനം പരാജയമെന്ന് തെളിഞ്ഞാല്‍ ജീവനോടെ കത്തിക്കാന്‍ പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായാണ് യശ്വന്ത് സിന്‍ഹ രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യ ഇപ്പോഴും ഒരു ജനാധിപത്യ രാഷ്ട്രമായതുകൊണ്ടാണ് നിങ്ങള്‍ രക്ഷപെട്ടതെന്നായിരുന്നു യശ്വന്ത് സിന്‍ഹയുടെ പ്രതികരണം. നിയമത്തിലും നീതിന്യായ വ്യവസ്ഥിതിയിലും വിശ്വസിക്കുന്നവരാണ് ഇന്ത്യയിലെ ജനങ്ങള്‍. നിര്‍ഭാഗ്യവശാല്‍ നിങ്ങള്‍ പറഞ്ഞതുപോലെ ആള്‍ക്കൂട്ടവിചാരണക്കോ ജീവനോടെ കത്തിക്കാനോ ജനങ്ങള്‍ക്കാവില്ല. അങ്ങനെയൊരു നിയമം ഇവിടെയില്ല. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ക്കുള്ള ശിക്ഷ വിധിച്ചിരിക്കും- യശ്വന്ത് സിന്‍ഹ പറഞ്ഞു. രണ്ടായിരത്തിന്റെ പുതിയ നോട്ടുകള്‍ കാണാനായില്ലെന്നും അവക്കെന്തുപറ്റിയെന്നും യശ്വന്ത് സിന്‍ഹ പരിഹസിക്കുന്നു.

pathram:
Related Post
Leave a Comment