ആ ജീപ്പ് ഓടിച്ചത് താന്‍ അല്ലെന്ന് ജയറാം

തന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് വ്യാജ വിഡിയോ ആണെന്ന് നടന്‍ ജയറാം. ഓഫ് റോഡ് െ്രെഡവിങിനിടെ ജീപ്പ് അപകടത്തില്‍പെടുന്ന വിഡിയോ ആണ് ജയറാമിന്റേതെന്ന പേരില്‍ വ്യാപകമായി പ്രചരിച്ചത്. എന്നാല്‍ വിഡിയോ തന്റേതല്ലെന്നും അപകടത്തില്‍പെട്ടെന്നത് വ്യാജ വാര്‍ത്തയാണെന്നും ജയറാം പ്രതികരിച്ചു. ‘ഞാന്‍ ഓടിച്ചു അപകടത്തിലായി എന്ന് പ്രചരിക്കുന്ന വീഡിയോ ഇതാണ്. ഇതിലുള്ളത് ഞാനല്ല.’–വിഡിയോ സഹിതം പോസ്റ്റ് ചെയ്ത ശേഷം ജയറാം കുറിച്ചു.കഴിഞ്ഞ രണ്ട് മൂന്ന് ദിവസങ്ങളായി ആ വിഡിയോ വാട്ട്‌സാപ്പിലൂടെ പ്രചരിക്കുന്നുണ്ടായിരുന്നു. അതിന് താഴെയുള്ള ക്യാപ്ഷന്‍ ‘ജയറാം പോകുന്ന പോക്ക് കണ്ടോ എന്നായിരുന്നു. ആ വിഡിയോ കണ്ട് ഒരുപാട് പേര്‍ നേരിട്ടും അല്ലാതെയുമൊക്കെ എന്നെ വിളിച്ചു. നിരവധി ആളുകള്‍ക്കാണ് ഫോണിലൂടെ സമാധാനം പറയേണ്ടിവരുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ലൈവ് വന്നത്.’–ജയറാം പറഞ്ഞു.

‘സത്യത്തില്‍ അത് ഞാനല്ല, ഇനി ആരായാലും അദ്ദേഹത്തിന് ഒന്നും സംഭവിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കുന്നു. യഥാര്‍ത്ഥത്തില്‍ അത് കേരളത്തിന് പുറത്തോ അതോ വിദേശത്ത് എവിടെയോ നടന്ന അപകടമാണെന്ന് തോന്നുന്നു. പക്ഷേ ആ ജീപ്പിലിരുന്ന ആള്‍ക്ക് എന്റെ സാമ്യം തോന്നിയത് കൊണ്ടാകാം ആളുകള്‍ അങ്ങനെ പോസ്റ്റ് ചെയ്തത്. എന്തായാലും കഴിഞ്ഞ നാല് ദിവസം എന്റെ ആരോഗ്യത്തിന് വേണ്ടി ക്ഷേമമന്വേഷിച്ച ഏവര്‍ക്കും നന്ദി, അത് ഞാനല്ല.–ജയറാം വ്യക്തമാക്കി

pathram:
Leave a Comment