കേരളത്തില്‍ പുതിയ ക്വാറികളും ഖനനവും വേണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പുതിയ ക്വാറികള്‍ക്ക് അനുമതി നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. പ്രളയ ദുരിതത്തിന്റെ പശ്ചാത്തലത്തിലാണു നടപടി. ഖനനവും അനുവദിക്കാനാകില്ലെന്നും കേന്ദ്രം അറിയിച്ചു.
കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന ഖനനത്തിന്റെ വിവരങ്ങള്‍ കേരളം കൈമാറണമെന്നും നിര്‍ദേശമുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7