മുഖ്യമന്ത്രിയുടെ അഭാവത്തില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുക ജയരാജനല്ല

തിരുവനന്തപുരം: ചികിത്സയ്ക്കുവേണ്ടി പിണറായി വിജയന്‍ അമേരിക്കയിലേക്കു പോയ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ചുമതല മന്ത്രിമാര്‍ക്കാര്‍ക്കും കൈമാറിയിട്ടില്ലെന്നു മന്ത്രി ഇ.പി. ജയരാജന്‍. സാങ്കേതിക സംവിധാനങ്ങള്‍ മെച്ചപ്പെട്ട കാലമാണിത്. പിണറായിയുടെ അസാന്നിധ്യം ഉണ്ടെങ്കിലും അദ്ദേഹം തന്നെ കാര്യങ്ങള്‍ നിയന്ത്രിക്കും.
മുഖ്യമന്ത്രി സ്ഥലത്തില്ലാത്തതു ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ല. ഇതുവരെ എങ്ങനയെയായിരുന്നോ അങ്ങനെതന്നെ തുടരും. മന്ത്രിസഭായോഗത്തിനു ജയരാജന്‍ അധ്യക്ഷതവഹിക്കുമോയെന്നു ചോദിച്ചപ്പോള്‍, അതൊക്കെ അപ്പോഴുള്ള കാര്യമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രളയദുരിതാശ്വാസത്തിനു ധനസമാഹരണം നടത്താന്‍ മന്ത്രിമാര്‍ വിദേശത്തേക്കുപോകുമെന്ന തീരുമാനത്തില്‍ മാറ്റമില്ല. മന്ത്രിമാര്‍ നേരിട്ടുപോയാല്‍ കൂടുതല്‍ സഹായം സമാഹരിക്കാനാകും. ഈ മാസം 10 മുതല്‍ 15 വരെ മന്ത്രിമാര്‍ ചുമതലപ്പെടുത്തിയ ജില്ലകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കും. അതിനുശേഷമാണു വിദേശത്തേക്കു പോകുക. പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനത്തിന് ആരോഗ്യവകുപ്പ് സജ്ജമാണെന്നും ജയരാജന്‍ പറഞ്ഞു.

pathram:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment