വിവഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സി.പി.എം നേതാവ് പിടിയില്‍

തൃക്കരിപ്പൂര്‍: വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പച്ചുവെന്ന പരാതിയില്‍ സിപിഎം-ഡിവൈഎഫ്ഐ നേതാവ് പിടിയില്‍. സിപിഎം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന വലിയപറമ്പ് രതീഷ് കുതിരുമ്മലിനെ (33)യാണ് ചന്തേര പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിക്ക് വിവാഹ വാഗ്ദാനം നല്‍കിയതിന് ശേഷം 2008 മുതല്‍ പീഡിപ്പിക്കുകയായിരുന്നു.

എന്നാല്‍ രതീഷ് അധികമാരെയും അറിയിക്കാതെ യുവതിയുടെ ഒരു ബന്ധുവിനെ വിവാഹം ചെയ്തതോടെയാണ് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയത്. ആദ്യ ഘട്ടത്തില്‍ പൊലീസ് കേസെടുക്കാന്‍ മടിച്ചെങ്കിലും സമ്മര്‍ദ്ദമുയര്‍ന്നതോടെ കേസെടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഇയാള്‍ ഇടക്ക് ഒളിവില്‍ ആയിരുന്നു. പൊലീസിന് പരാതി നല്‍കിയ കൂട്ടത്തില്‍ തന്നെ യുവതി സിപിഎം നേതൃത്വത്തിനും പരാതി നല്‍കിയിരുന്നു.

അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ ഇയാളെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പുറത്താക്കി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7