ലൂസിഫറില്‍ മോഹന്‍ലാല്‍ എത്തുന്നത് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി!!!

ആരാധകരും പ്രേക്ഷകരും ഒരേപോലെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രമാണ് ലൂസിഫര്‍. മുരളി ഗോപി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് യുവ സൂപ്പര്‍താരം പൃഥ്വിരാജ് ആണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ചിത്രത്തിന്റെ പുറത്തു വന്ന പോസ്റ്ററുകള്‍ എല്ലാം തരംഗം ആയി കഴിഞ്ഞു.

ഇപ്പോള്‍ വരുന്ന വിവരങ്ങള്‍ അനുസരിച്ച് മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായി എത്തും എന്നാണ് അറിയാന്‍ കഴിയുന്നത്. ഇന്ദ്രജിത്ത്, ടൊവിനോ, കലാഭാവന്‍ ഷാജോണ്‍, സുനില്‍ സുഗത, സായ് കുമാര്‍, മാലാ പാര്‍വതി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മഞ്ജു വാര്യരാണ് നായിക. വില്ലനായി വിവേക് ഒബ്‌റോയി അഭിനയിക്കും.

pathram desk 1:
Related Post
Leave a Comment