പ്രളയബാധിതര്‍ക്ക് കൈത്താങ്ങുമായി നിവിന്‍ പോളി, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് താരം

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തെ പുനര്‍നിര്‍മ്മിക്കാന്‍ സഹായപ്രവാഹം തുടരുകയാണ്. നാനാതുറയില്‍പ്പെട്ട നിരവധിപേരാണ് സഹായവാഗ്ദാനവുമായി രംഗത്തുവന്നിരിക്കുന്നത്. ചലച്ചിത്രമേഖലയും ഇതില്‍ സജീവ പങ്കാളിയാണ് പ്രമുഖ നടന്മാര്‍ക്ക് പിന്നാലെ യുവ ചലച്ചിത്ര നടന്‍ നിവിന്‍ പോളിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറി. 25 ലക്ഷം രൂപയാണ് കൈമാറിയത്. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.രാജീവിനൊപ്പം എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.

പ്രളയ ദുരിതത്തില്‍പ്പെട്ടവരെ കൈപിടിച്ചുയര്‍ത്താന്‍ ഈ നാട്ടിലെ എല്ലാവരുടെയും സഹായമുണ്ടാകണമെന്ന് നിവിന്‍ അഭ്യര്‍ഥിച്ചു. ദുരിതം പേറുന്നവരെ സഹായിക്കാനുള്ള സമയമാണിത്. എല്ലാവര്‍ക്കും ഒത്തൊരുമയോടെ പ്രവര്‍ത്തിക്കാം. പ്രളയക്കെടുതി നേരിടുന്നതിനായി സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുകയാണെന്നും നിവിന്‍ പറഞ്ഞു.

pathram desk 2:
Related Post
Leave a Comment