ആകെ ഉണ്ടായിരുന്ന ഓട്ടോ റിക്ഷയും വെള്ളം കയറി നശിച്ചു; പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍

ചാലക്കുടി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധനും കുടുംബം. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി മുങ്ങിപ്പോയതിനാല്‍ ചാലക്കുടി ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരികെയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം വെളളത്തില്‍ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു. ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ വീട് എപ്പോള്‍ വേണമെങ്കിലും തകര്‍ന്നുവീഴാവുന്ന വിധത്തിലാണ്.

പതിനഞ്ച് വര്‍ഷം മുമ്പാണ് അറുപത് വര്‍ഷം പഴക്കമുള്ള ഈ വീട് മണി വാങ്ങിക്കൊടുത്തത്. ആകെയുണ്ടായിരുന്ന വരുമാന മാര്‍ഗമായ ഓട്ടോറിക്ഷയും വെള്ളം കയറി നശിച്ച അവസ്ഥയിലായപ്പോള്‍ മുന്നോട്ട് ജീവിക്കാന്‍ ഇവരുടെ മുന്നില്‍ വേറെ മാര്‍ഗമില്ലാത്ത സ്ഥിതിയാണ്.

”വീടിന്റെ ഒരുഭാഗം തകര്‍ന്നു. വീടിനകം മുഴുവന്‍ ചെളി കയറിയ അവസ്ഥയിലാണ്. ക്യാംപിലിരുന്നപ്പോഴും വീടിന്റെ കാര്യത്തില്‍ എന്ത് ചെയ്യുമെന്ന ചിന്തയിലായിരുന്നു ഞങ്ങള്‍.” വേലായുധന്റെ ഭാര്യ വത്സ പറയുന്നു.

pathram desk 1:
Related Post
Leave a Comment