Tag: chalakkudy

പറഞ്ഞിട്ട് കേട്ടില്ലെങ്കില്‍ പിന്നെ ഇതേ രക്ഷയുള്ളൂ…

തൃശ്ശൂര്‍: കൊറോണയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടിച്ചേരരുതെന്ന വിലക്ക് ലംഘിച്ച് നൂറോളം പേരെ പങ്കെടുപ്പിച്ച് കുര്‍ബാന നടത്തിയ വൈദികനെ അറസ്റ്റ് ചെയ്തു. ഫാദര്‍ പോളി പടയാട്ടിയാണ് അറസ്റ്റിലായത്. ചാലക്കുടി കൂടപ്പുഴ നിത്യസഹായമാത പള്ളിയിലെ വികാരിയാണ് ഫാ. പോളി പടയാട്ടി. കുര്‍ബാനയ്ക്ക് എത്തിയ വിശ്വാസികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. വിശ്വാസികള്‍ വീടുകളില്‍...

അടിയൊഴുക്കുകള്‍ നിര്‍ണായകം; ചാലക്കുടി പിടിക്കുമെന്ന വിശ്വാസത്തോടെ ബിജെപി; ട്വന്റി 20 വോട്ടുകളും മറിയുമെന്ന് വിലയിരുത്തല്‍; ആശങ്കയോടെ ഇടത് -വലത് മുന്നണികള്‍

ചാലക്കുടി: കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കനത്ത പോരാട്ടമാണ് ഇത്തവണ ചാലക്കുടി മണ്ഡലത്തില്‍ നടക്കുന്നത്. സിറ്റിങ് എം.പിയും നടനുമായ ഇന്നസെന്റ് ഇടതു സ്ഥാനാര്‍ത്ഥിയായും, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും മത്സര രംഗത്ത്...

കിട്ടുണ്ണിയിലൂടെ ട്രോളുമായി ഇന്നസെന്റ്; ബിജെപിയുടെ പ്രകടന പത്രികയ്‌ക്കെതിരേ ട്രോള്‍…

ചാലക്കുടി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി പുറത്തിറക്കിയ പ്രകടന പത്രികയെ ട്രോളി ചാലക്കുടിയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥിയും സിനിമാ താരവുമായ ഇന്നസെന്റ് രംഗത്ത്. കിലുക്കം എന്ന ചിത്രത്തില്‍ ഇന്നസെന്റ് തന്നെ അഭിനയിച്ച് അനശ്വരമാക്കിയ കിട്ടുണ്ണി എന്ന കഥാപാത്രം ലോട്ടറി അടിച്ച് ഞെട്ടുന്ന ഫോട്ടോ പോസ്റ്റ് ചെയ്താണ്...

കളക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

ചാലക്കുടി ദേശീയപാതയില്‍ കളക്ടര്‍ ടി.വി.അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു. കളക്ടര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എതിരെ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടം. ആര്‍ക്കും പരിക്കില്ല.

മനുഷ്യനാണ് വലത്…! ഹൃദയാഘാതത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ കഴിയുന്ന ബെന്നി ബെഹ്നാനെ കാണാന്‍ ഇന്നസെന്റ് എത്തി

കൊച്ചി: ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ സന്ദര്‍ശിക്കാന്‍ നടനും ചാലക്കുടിയലെ എതിര്‍ സ്ഥാനാര്‍ഥിയുമായ ഇന്നസെന്റ് എത്തി. എതിര്‍ സ്ഥാനാര്‍ഥി എന്നതല്ല, മനുഷ്യനാണ് വലുതെന്ന് ഇന്നസെന്റ് പറഞ്ഞു. നെഞ്ചുവേദനയെ തുടര്‍ന്ന് പുലര്‍ച്ചെ മൂന്നരയോടെ കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച ബെന്നി...

ആകെ ഉണ്ടായിരുന്ന ഓട്ടോ റിക്ഷയും വെള്ളം കയറി നശിച്ചു; പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍

ചാലക്കുടി: പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടമായി കലാഭവന്‍ മണിയുടെ സഹോദരന്‍ വേലായുധനും കുടുംബം. പ്രളയത്തില്‍ വീട് പൂര്‍ണ്ണമായി മുങ്ങിപ്പോയതിനാല്‍ ചാലക്കുടി ഈസ്റ്റ് സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. തിരികെയെത്തിയപ്പോള്‍ വീട്ടിലുണ്ടായിരുന്ന സാധനങ്ങള്‍ എല്ലാം വെളളത്തില്‍ ഒലിച്ചു പോകുകയും നശിച്ചുപോകുകയും ചെയ്തിരുന്നു. ചാലക്കുടി ചേനത്തുനാട്ടിലെ ഇവരുടെ...

ചാലക്കുടിയിലും ആലുവയിലും ജലനിരപ്പ് കുറയുന്നു; രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് കണ്ടെത്തി

ചാലക്കുടി/ ആലുവ: മൂന്ന് ദിവസമായി ജനങ്ങള്‍ക്ക് ഭീതി വിതച്ചുകൊണ്ടിരുന്ന പ്രളയം ചാലക്കുടിയില്‍ അല്‍പ്പം ശമിച്ചതായി റിപ്പോര്‍ട്ട്. ചാലക്കുടിപ്പുഴയില്‍ ജലനിരപ്പ് രണ്ടടിയോളം താഴ്ന്നു. ഡാമുകളില്‍ സ്ഥിതി നിയന്ത്രണവിധേയമാണ്. അതേസമയം രക്ഷാപ്രവര്‍ത്തനത്തിനിടെ കാണാതായ ബോട്ട് എടത്വായില്‍. ബോട്ടിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് വിവരം. ധ്യാനകേന്ദ്രത്തില്‍ കുടുങ്ങിയ മറ്റുള്ളവര്‍ പുറത്തേക്ക് വരുന്നു....

ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി; എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടം ഇടിഞ്ഞു വീണു, 7 പേരെ കുറിച്ച് വിവരമില്ല

തൃശൂര്‍: ചാലക്കുടിയില്‍ ദുരിതാശ്വാസ ക്യാമ്പില്‍ വെള്ളം കയറി. ചാലക്കുടി കുണ്ടൂരിലെ ക്യാമ്പിലാണ് വെള്ളം കയറിയത്. ഏകദേശം 5000 പേരാണ് ഇവിടെയുള്ളത്. അതിനിടെ ചാലക്കുടിയില്‍ എഴുപതോളം പേര്‍ രക്ഷ തേടിയ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. കുത്തിയതോട് സെന്റ്.സേവിയേഴ്സ് പള്ളിയുടെ കെട്ടിടമാണ് തകര്‍ന്നത്. 7 പേരെ...
Advertismentspot_img

Most Popular