നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഇന്നു പുലര്‍ച്ചെ വീണ്ടും തുറന്നു. ആറു ഷട്ടറുകളാണ് തുറന്നത്. ജലനിരപ്പ് 140.05 അടിയായതിനെ തുടര്‍ന്നാണ് നടപടി. നാല് ഷട്ടറുകള്‍ രണ്ട് അടി വീതവും രണ്ട് ഷട്ടറുകള്‍ ഒരു അടിയുമാണ് തുറന്നത്.
സെക്കന്‍ഡില്‍ 2885 ഘന അടി വെള്ളം വീതമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. 2212 ഘന അടി വെള്ളം തമിഴ്‌നാട് കൊണ്ടു പോകുന്നുണ്ട്. 673 ഘന അടി വെള്ളം പെരിയാറ്റിലേക്ക് ഒഴുക്കികളയുന്നുമുണ്ട്.അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പിലും കുറവുണ്ട്. 2400.07 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. ചെറുതോണി അണക്കെട്ടിന്റെ 2,3,4 ഷട്ടറുകള്‍ .ആറു മീറ്റര്‍ വീതം ഉയര്‍ത്തിയിരിക്കുകയാണ്. 200 ക്യുമക്‌സ് വെള്ളമാണ് സെക്കന്‍ഡില്‍ പുറത്തേക്ക് ഒഴുക്കിക്കളയുന്നത്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.
അതേ സമയം, ജലനിരപ്പ് 139 അടിയില്‍ നിലനിര്‍ത്തണമെന്ന സുപ്രീം കോടതി നിര്‍ദേശം തമിഴ്‌നാട് ഇതുവരെ പാലിച്ചിട്ടില്ല. 3243 ഘനയടി വെള്ളമാണ് ഇപ്പോള്‍ പെരിയാറിലേക്ക് ഒഴുക്കുന്നത്. 2212 ഘനയടി വെള്ളം തമിഴ്‌നാട് കൊണ്ടുപോകുമ്പോള്‍ 5455 ഘനയടി ഒഴുകിയെത്തുന്നുണ്ട്.
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് മൂന്നുലക്ഷം ലിറ്ററായി കുറച്ചു. ഇന്നലെ അണക്കെട്ടിലെ ജലനിരപ്പ് 2400.78 അടിയാണ്. 404 ക്യുമെക്‌സ് വെള്ളം ഒഴുകിയെത്തി.