‘അവര്‍ക്കായി ഒരുമിക്കാം’ , സഹായ ഹസ്തമാകാന്‍ സണ്ണി വെയ്ന്‍

കൊച്ചി:കേരളത്തിലെ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തമാകാൻ നടൻ സണ്ണി വെയ്നും രംഗത്ത്. ‘അവർക്കായി ഒരുമിക്കാം’എന്ന ദുരിതാശ്വാസ ക്യാംപെയിനുമായാണ്
സണ്ണി വെയ്ൻ

എത്തിയിരിക്കുന്നത്. ദുരിതബാധിതര്‍ക്കായി സഹായം ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ നടൻ്റെ സുഹൃത്തുക്കൾ മുഖേനയാണ് പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്.

ഇതിനായി കോഴിക്കോട് ജില്ലയിൽ രണ്ട് ‘കളക്ഷൻ പോയിൻ്റുകൾ’ സജ്ജമാക്കിയിട്ടുണ്ടെന്ന് സണ്ണി വ്യക്തമാക്കി. ഏവര്‍ക്കും ആവുന്നത്ര പരമാവധി സഹായം ഇതിലൂടെ ചെയ്യണമെന്നും അത് പണമായിട്ടോ ഭക്ഷ്യ വസ്തുക്കളോ വസ്ത്രങ്ങളോ ആയോ നൽകണമെന്ന് സണ്ണി അപേക്ഷിക്കുന്നു. ഒരു ടൂത്ത് ബ്രഷ് പോലും സഹായമായി സ്വീകരിക്കുമെന്നും സണ്ണി വെയ്ൻ പറയുന്നു.

ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന പണവും മറ്റു വസ്തുക്കളും അർഹതപ്പെട്ടവരിലേയ്‌ക്ക് ഉത്തരവാദിത്വത്തോടെ എത്തിക്കുമെന്ന് താരം ഉറപ്പ് നൽകുന്നു. “യുദ്ധത്തിനോ ഹർത്താലിനോ വേണ്ടിയല്ല നമ്മൾ ഒത്തുകൂടേണ്ടത്.. പകരം ആവശ്യ സമയത്ത് പരസ്പരം സഹായിക്കുവാൻ വേണ്ടിയിട്ടാണ്.. വരൂ നമ്മുടെ പ്രിയപ്പെട്ടവർക്കായി നമുക്കൊരുമിച്ച് കൈകോർക്കാം..” സണ്ണി കുറിച്ചു

സണ്ണി വെയ്‍‍നിൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂ‍ർണ രൂപം കാണാം

മഴക്കെടുതി മൂലം ദുരിതമനുഭവിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവർക്ക് വേണ്ട സഹായ സഹകരണങ്ങൾ ചെയ്യുന്നതിനായി കോഴിക്കോട് ജില്ലയിലെ ഞങ്ങളുടെ സുഹൃത്തുക്കൾ മുഖേന ചില പദ്ധതികൾ തയ്യാറാക്കുകയാണ്. ഇതിനായി കോഴിക്കോട് ജില്ലയിൽ തന്നെ രണ്ട് ‘കളക്ഷൻ പോയിന്റുകൾ’ സജ്ജമാക്കിയിട്ടുണ്ട്. ഈ ഉദ്യമത്തിലേയ്ക്ക് നിങ്ങളാൽ കഴിയുന്ന പരമാവധി സഹായം, അത് പണമായിട്ടോ ഭക്ഷ്യ വസ്തുക്കൾ ആയോ വസ്ത്രങ്ങളോ അതുമല്ലെങ്കിൽ കേവലം ഒരു ടൂത്ത് ബ്രഷ് ആണെങ്കിൽ കൂടി ഞങ്ങൾ ഇരുകയ്യും നീട്ടി സ്വീകരിക്കുന്നതാണ്. ഇത്തരത്തിൽ ശേഖരിക്കപ്പെടുന്ന പണവും മറ്റു വസ്തുക്കളും അർഹതപ്പെട്ടവരിലേയ്‌ക്ക് ഉത്തരവാദിത്വത്തോടെ എത്തിക്കുന്നതായിരിക്കും. “യുദ്ധത്തിനോ ഹർത്താലിനോ വേണ്ടിയല്ല നമ്മൾ ഒത്തുകൂടേണ്ടത്.. പകരം ആവശ്യ സമയത്ത് പരസ്പരം സഹായിക്കുവാൻ വേണ്ടിയിട്ടാണ്.. വരൂ നമ്മുടെ പ്രിയപ്പെട്ടവർക്കായി നമുക്കൊരുമിച്ച് കൈകോർക്കാം..”

സ്‌നേഹപൂർവ്വം,

സണ്ണി വെയ്ൻ

pathram desk 2:
Related Post
Leave a Comment