ഒടുവില്‍ ലാലേട്ടന്‍ തന്നെ പ്രഖ്യാപിച്ചു ആ വിജയ്കളെ !

കൊച്ചി:ഫാസിലിന്റെ ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മുതല്‍ അജോയ് വര്‍മയുടെ ‘നീരാളി’ വരെ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന മുഖമാണ് മോഹന്‍ലാല്‍. അന്നു മുതല്‍ ഇന്നുവരെ മോഹന്‍ലാലിനെ നെഞ്ചില്‍ കൊണ്ടുനടക്കുന്ന ആരാധകര്‍ നിരവധിയാണ്.

മോഹന്‍ലാലിന്റെ കട്ട ആരാധകന്‍/ധിക ആരെന്നു കണ്ടുപിടിക്കാന്‍ അടുത്തിടെ നമ്മുടെ ലാലേട്ടന്‍ തന്നെ ഒരു മത്സരം പ്രഖ്യാപിച്ചിരുന്നു. ‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മുതല്‍ ‘നീരാളി’ വരെയുള്ള ചിത്രങ്ങളില്‍ എത്ര പാട്ടുകളില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന ചോദ്യത്തിന് ഉത്തരം നല്‍കുക.

ഒന്നാം സമ്മാനം തായ്ലന്‍ഡ് ട്രിപ്പാണ്. മൂന്നു പകലുകളും നാലു രാത്രികളും വിജയിക്ക് തായ്ലന്‍ഡില്‍ സൗജന്യ വാസം. രണ്ടാം സമ്മാനം ഒരു സ്മാര്‍ട്ട്ഫോണ്‍, മൂന്നാം സമ്മാനം ഓഡിയോ സിസ്റ്റം. ഒടുവില്‍ ശരിയായ ഉത്തരം നല്‍കിയ മൂന്നു ആരാധകരുടെ പേരുകള്‍ മോഹന്‍ലാല്‍ പ്രഖ്യാപിച്ചു.

ഒന്നാം സമ്മാനം കരസ്ഥമാക്കിയിരിക്കുന്നത് വൈശാഖ് എസ്.എസ് എന്നയാളാണ്. രണ്ടാം സമ്മാനം മഹേഷ് എസ്.എല്‍, മൂന്നാം സമ്മാനം രാഹുല്‍ രവീന്ദ്രന്‍ എന്നിവരും സ്വന്തമാക്കി. എന്നാല്‍ ഇതിന്റെ ശരിയുത്തരം അറിയാന്‍ കുറച്ചുനാളുകള്‍ കൂടി കാത്തിരിക്കേണ്ടി വരും. ഔദ്യോഗിക പരിപാടിയില്‍ ഉത്തരം പ്രഖ്യാപിക്കുമെന്നാണ് അടുത്തവൃത്തങ്ങള്‍ പറയുന്നത്.

pathram desk 2:

Warning: Trying to access array offset on value of type bool in /home/pathramonline/public_html/wp-content/plugins/accelerated-mobile-pages/templates/design-manager/design-3/elements/social-icons.php on line 22
Related Post
Leave a Comment