24 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രിക്കെതിരെ കേസെടുത്തു

അസം: 24 വയസുകാരിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രഞ്ജന്‍ ഗൊഹോയിനെതിരെ പോലീസ് കേസെടുത്തു. അസം പൊലീസാണ് യുവതിയുടെ പരാതിയെ തുടര്‍ന്ന് മന്ത്രിക്കെതിരെ കേസെടുത്തത്.

ബലാത്സംഗ കുറ്റത്തിന് മന്ത്രിയ്ക്ക് എതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും നാഗോണ്‍ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സബിത ദാസ് അറിയിച്ചു. എന്നാല്‍ കേസിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവിട്ടിട്ടില്ല. ഐപിസി 417(വഞ്ചനാ),ഐപിസി 376 ബലാത്സംഗം,ഐപിസി 506 (ക്രിമിനല്‍ കുറ്റം) എന്നീ കുറ്റങ്ങളാണ് യുവതിയുടെ പരാതിയില്‍ മന്തിയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്.

വര്‍ഷങ്ങളായി പരിചയമുണ്ടായിരുന്ന യുവതിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു മന്ത്രി. ഏഴ് മാസം മുമ്പാണ് ഭര്‍ത്താവില്ലാത്ത ദിവസം യുവതിയുടെ വീട്ടിലെത്തി മന്ത്രി പീഡിപ്പിച്ചതെന്ന് യുവതി പരാതിയില്‍ പറഞ്ഞു. ഓഗസ്റ്റ് രണ്ടിനാണ് യുവതി പൊലീസില്‍ പരാതിപ്പെടുന്നത്. കേസുമായി ബന്ധപ്പെട്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുമോ എന്ന ചോദ്യത്തിന് ഇതുവരെയും പൊലീസ് ഉത്തരം നല്‍കിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7