ഇതാണ് മാതൃക..! നീലി തീയേറ്ററുകളിലെത്തി; ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത ഫണ്ടിലേക്ക്

മംമ്ത മോഹന്‍ദാസ് നായികയായെത്തുന്ന ഹൊറര്‍ ചിത്രം നീലി തിയേറ്ററുകളിലെത്തി. മുന്‍നിശ്ചയിച്ച തിയതി പ്രകാരം ഇന്നലെയാണ് നീലി റിലീസ് ചെയ്യേണ്ടിയിരുന്നത്. കനത്ത മഴയെ തുടര്‍ന്ന് നീലിയുടെ റിലീസ് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. സിനിമയുടെ കേരളത്തിലെ ആദ്യ ഷോയുടെ വരുമാനം മുഖ്യമന്ത്രിയുടെ പ്രകൃതിദുരന്ത നിവാരണ ഫണ്ടിലേക്ക് നല്‍കുമെന്ന് ചിത്രത്തിന്റെ നിര്‍മ്മാതാവ് ഡോ സുന്ദര്‍ മേനോന്‍ അറിയിച്ചിരുന്നു.

‘തോര്‍ത്ത്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്. മനോജ് പിള്ളൈ ആണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തില്‍ മംമ്ത ഒരു സ്പീച്ച് തെറാപ്പിസ്റ്റായാണ് എത്തുന്നത്. ആറേഴു വയസുള്ള ഒരു മകളുമുള്ള വിധവയാണ് ഈ കഥാപാത്രം. മംമ്തയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പ്രധാനമായും മുന്നേറുന്നത്. അനൂപ് മേനോന്‍ ചിത്രത്തില്‍ ഒരു പാരാ നോര്‍മല്‍ ഗവേഷകന്റെ കഥാപാത്രമായാണ് എത്തുന്നത്.

pathram desk 1:
Related Post
Leave a Comment