എന്നും വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സണ്ണി ലിയോണ്‍. താരത്തിന്റെ ഓരോ നീക്കവും സോഷ്യല്‍ മീഡിയയില്‍ വിവാദങ്ങളും വൈറലുമായിരുന്നു. ഇതില്‍ ഒടുവിലേത്തതാണ് സണ്ണിയുടെ ജീവിതം ചലച്ചിത്രമാകുന്നു എന്ന വാര്‍ത്ത. കരണ്‍ജിത്ത് കൗര്‍- ദി അണ്‍ടോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി ലിയോണ്‍ എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്.
2012ല്‍ ജിസ്സം 2 എന്ന ചി്ത്രത്തിലൂടെയാണ് സണ്ണി ബോളിവുഡ്ഡില്‍ ചുവടുറപ്പിയ്ക്കുന്നത്. 2003 ലെ പെന്‍ന്തോസ് പെറ്റ് ഓഫ് ദി ഇയര്‍ എന്ന സിനിമയില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും ആരാധക ശ്രദ്ധ പിടിച്ച് പറ്റിയ സിനിമയായിരുന്നു ജിസ്സം 2.
എന്നാല്‍ തന്നെ സിനിമയെക്കാള്‍ ആവേശത്തിലാഴ്ത്തുന്നത് തന്റെ കുടുംബമാണെന്നാണ് സണ്ണി പറയുന്നത്. തന്റെ പുതിയ സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സണ്ണിയുടെ വെളിപ്പെടുത്തല്‍.
മൂന്ന് കുട്ടികളുടെ അമ്മയാണ് താനിപ്പോള്‍, അമ്മയെന്ന നിലയുലുള്ള ജീവിതം ഏറെ ആസ്വദിക്കുന്നുണ്ട്. അവരെ സംരക്ഷിക്കുന്നതില്‍ ഒരു കുറവും താന്‍ വരുത്താറില്ല. താനിപ്പോള്‍ അമ്മയെന്ന് നിലയില്‍ ഏറെ സന്തോഷിക്കുന്നെന്നും വിമര്‍ശനങ്ങള്‍ തളര്‍ത്താറില്ലെന്നും സണ്ണി പറഞ്ഞു.
ബോളിവുഡിലെ അരങ്ങേറ്റം മുതല്‍ സണ്ണിക്കെതിരെ ട്രോളുകളും വിമര്‍ശനവും നേരിട്ടിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും അവളെ തളര്‍ത്തിയില്ലെന്നും ഭര്‍ത്താവ് ഡാനിയല്‍ വെബര്‍ പറഞ്ഞു.