കായംകുളം കൊച്ചുണ്ണി മലയാള സിനിമയില്‍ പുതിയ മാര്‍ക്കറ്റിങ് തന്ത്രവുമായി

കൊച്ചി:നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമായ കായംകുളം കൊച്ചുണ്ണിയെജനങ്ങളുടെ മുന്നിലെത്തിക്കാന്‍ പുതിയൊരു സംരംഭത്തിന് നാളെ തുടക്കം കുറിക്കുന്നു. തിരുവനന്തപുരം കണ്ണൂര്‍ ജനശതാബ്ദി ട്രെയിന്‍ കായംകുളം കൊച്ചുണ്ണി എന്ന് ചിത്രത്തിന് വേണ്ടി ബ്രാന്‍ഡ് ചെയ്ത് അവതരിപ്പിക്കുകയാണ്.

നാളെ, ആഗസ്റ്റ് 9, ഉച്ചയ്ക്ക് 2.15 ന് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന ഈ ട്രെയിന്‍ കായംകുളം കൊച്ചുണ്ണിയാകുന്ന നിവിന്‍ പോളി ഫ്‌ലാഗ് ഓഫ് ചെയ്യുന്നു.

ശ്രീ ഗോകുലം മൂവിസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന മലയാളത്തിലെ ബ്രഹ്മാണ്ഡ ചിത്രമായ കായംകുളം കൊച്ചുണ്ണിയില്‍ മോഹന്‍ലാല്‍ ഇത്തിക്കര പക്കിയായി പ്രത്യക്ഷപ്പെടുന്നു. പ്രിയാ ആനന്ദ് നായികയാകുന്ന ഈ ചിത്രത്തില്‍ ബാബു ആന്റണി, സണ്ണി വെയ്ന്‍, സിദ്ധാര്‍ത്ഥ ശിവ, സുധീര്‍ കരമന, ഷൈന്‍ ടോം ചാക്കോ, സുദേവ്, ജൂഡ് ആന്റണി, പ്രിയങ്ക, അശ്വിനി, തെസ്‌നി ഖാന്‍ തുടങ്ങിയ നിരവധി പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നു.

ബോബി സഞ്ജയ് തിരക്കഥയെഴുതുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണ ബിനോദ് പ്രദാന്‍ നിര്‍വ്വഹിക്കുന്നു. റഫീക്ക് അഹമ്മദ്, ഷോബിന്‍ കണങ്ങാട്ട് എന്നിവരുടെ വരുകള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. ആഗസ്റ്റ് 17- ന് ഇറോസ് ഇന്റര്‍നാഷണല്‍ റിലീസ് കായംകുളം കൊച്ചുണ്ണി തിയ്യേറ്ററിലെത്തിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular