കലങ്ങി മറിഞ്ഞ്‌ തമിഴകം, കരുണാനിധിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി,

ചെന്നൈ: ചൊവ്വാഴ്ച അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയുടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തുടങ്ങി. രാജാജി ഹാളിൽനിന്ന് വൈകിട്ട് നാലിനാണ് വിലാപയാത്രയ്ക്കു തുടക്കമായത്. അണ്ണാ സമാധിക്കുസമീപം ആറുമണിക്കാണ് കരുണാനിധിയുടെ സംസ്കാരം.

അതിനിടെ, കലൈജ്ഞറുടെ മൃതദേഹം പൊതുദർശനത്തിനുവച്ച രാജാജി ഹാളിനു മുന്നിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് രണ്ടു പേർ മരിച്ചു. 33 പേർക്കു പരുക്കേറ്റു. ഉച്ചയ്ക്ക് രാജാജി ഹാളിനു മുന്നിൽനിന്ന് പൊലീസിനെ പിൻവലിച്ചതോടെയാണ് ഡിഎംകെ പ്രവർത്തകർ വൻതോതിൽ തള്ളിക്കയറിയത്. ബാരിക്കേഡുകൾ തള്ളിമറിച്ച ജനക്കൂട്ടം തോന്നിയ വഴികളിലൂടെയെല്ലാം മൃതദേഹ പേടകത്തിനടുത്തേക്കു കുതിച്ചതോടെ പൊലീസ് ലാത്തിവീശി.

കലൈജ്ഞർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി രാജാജി ഹാളിനു മുന്നിലേക്ക് പുലർച്ചെ മുതൽതന്നെ പ്രവർത്തകരുടെ പ്രവാഹമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി, പ്രതിരോധമന്ത്രി നിർമല സീതാരാമൻ, നടൻ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീർസെൽവം, ടി.ടി.വി. ദിനകരൻ, കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, കമൽഹാസൻ, ദീപ ജയകുമാർ തുടങ്ങി ഒട്ടേറെപ്പേർ അന്തിമോപചാരം അർപ്പിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular