അപകടമുണ്ടാക്കിയത് എം.വി. ദേശ് ശക്തി എന്ന ഇന്ത്യന്‍ കപ്പല്‍,കാണാതായ ഒന്‍പതുപേരെ കുറിച്ച് വിവരം ഇല്ല

കൊച്ചി: മൂന്ന് മത്സ്യത്തൊഴിലാളികലുടെ മരണത്തിന് വഴിവെച്ച അപകടത്തിന് കാരണമായ കപ്പലിനെ തിരിച്ചറിഞ്ഞു. മുംബൈ ആസ്ഥാനമായ എം.വി. ദേശ് ശക്തി എന്ന കപ്പലാണ് മത്സ്യബന്ധന ബോട്ടില്‍ ഇടിച്ചതെന്നാണ് മറൈന്‍ ട്രാക്കിങ് വിഭാഗം സ്ഥിരീകരിച്ചത്. നിലവില്‍ കപ്പല്‍ മുംബൈയില്‍ നിന്നും ഇറാക്കിലേക്കുള്ള യാത്രയിലാണ്. കപ്പല്‍ ജീവനക്കാരെ ചോദ്യം ചെയ്യാനായി നാവികസേനയുടെ ഡോണിയര്‍ വിമാനം പുറപ്പെട്ടു.

മുനമ്പത്തു നിന്ന് മീന്‍പിടുത്തത്തിന് പോയ ബോട്ടില്‍ കപ്പലിടിച്ച് മൂന്ന് മല്‍സ്യത്തൊഴിലാളികളാണ് മരിച്ചത്. മരിച്ച മൂന്നുപേരും തമിഴ്നാട് രാമന്‍തുറ സ്വദേശികളാണ്. യുഗനാഥന്‍(45) മണക്കുടി (50 ), യാക്കൂബ്(57) എന്നവരാണ് മരിച്ചത്. കാണാതായവരും തമിഴ്നാട് രാമന്‍തുറ സ്വദേശികളാണ്. രണ്ടുപേരെ ഗുരുതരമായ പരുക്കുകളോടെ രക്ഷപെടുത്തി. എട്ടുപേരെ കാണാതായി. അപകടശേഷം നിര്‍ത്താതെ പോയ കപ്പല്‍ ഇനിയും കണ്ടെത്താനായിട്ടില്ല. .

ചേറ്റുവ അഴിക്ക് പടിഞ്ഞാറ് 28 നോട്ടിക്കല്‍ മൈല്‍ അകലെ പുറംകടലില്‍ പുലര്‍ച്ചെ നാലു മണിയോടെയാണ് കപ്പല്‍ ബോട്ടിലിടിച്ചത്. അപകടത്തില്‍പ്പെട്ട മുനമ്പത്തുനിന്നളള ഓഷ്യാന എന്ന ബോട്ടില്‍ 14 മല്‍സ്യ തൊഴിലാളികളുണ്ടായിരുന്നു. ബോട്ട് കടലില്‍ നങ്കൂരമിട്ട് തൊഴിലാഴികള്‍ വിശ്രമിക്കുമ്പോഴായിരുന്നു അപകടം. ബോട്ടിലുണ്ടായിരുന്ന കുളച്ചല്‍ സ്വദേശികളാണ് മരിച്ച മൂന്നു പേരും. ഒരു മുനമ്പം സ്വദേശിയടക്കം മൂന്നു േപരെ രക്ഷപ്പെടുത്തി. എട്ടുപേരെ ഇപ്പോഴും കാണാനില്ല. കൊച്ചി സ്വദേശി പിവി ശിവന്റെ ഉടമസ്ഥതയിലുള്ള ബോട്ടാണ് ഓഷ്യാനസ്.

കാണാതായവര്‍ക്കു വേണ്ടി തീരസംരക്ഷണ സേനയും തീരദേശ പൊലീസും മല്‍സ്യതൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തുകയാണ്. പരുക്കേറ്റവരെ കരയ്ക്കെത്തിച്ച ശേഷം ആശുപത്രികളിലേക്ക് മാറ്റി. അപകടത്തില്‍ ബോട്ട് പൂര്‍ണമായും തകര്‍ന്നു. ഇടിച്ച കപ്പലിനായും ആഴക്കടലില്‍ അന്വേഷണം തുടരുകയാണ്.

ബോട്ടില്‍ ഇടിച്ച കപ്പല്‍ കണ്ടെത്താന്‍ ശ്രമം തുടങ്ങിയെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. മുംബൈ മാരിടൈം ഇന്‍സ്റ്റിറ്റ്യൂട്ടാകും അന്വേഷിക്കുക. മത്സ്യത്തൊഴിലാളികള്‍ക്ക് എല്ലാ ചികിത്സാ സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു

2012 ഫെബ്രുവരി 15ന് ഇറ്റാലിയന്‍ കപ്പലായ എന്റിക ലെക്സിയിലെ സുരക്ഷാഭടന്മാര്‍ നടത്തിയ വെടിവെപ്പില്‍ മലയാളി അടക്കം രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടിരുന്നു. കൊല്ലം ജില്ലയിലെ നീണ്ടകരയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂദാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍, കന്യാകുമാരിയിലെ ഇരയിമ്മാന്‍തുറ കോവില്‍ വിളാകത്ത് അജീഷ് പിങ്കു എന്നിവരാണ് കൊല്ലപ്പെട്ടത്. മത്സ്യബന്ധന ബോട്ടിലിടിച്ച ശേഷം കടന്നു കളഞ്ഞ കപ്പല്‍ പിന്നീട് നാവികസേന കണ്ടെത്തുകയായിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular