ഹോട്ട്‌ലുക്കില്‍ ഐശ്വര്യ റായ്, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

ബ്രൈഡ്‌സ് ടുഡേ മാഗസിനുവേണ്ടി ഐശ്വര്യ റായ് ബച്ചന്റെ ഫോട്ടോഷൂട്ട്. പാരിസില്‍ ഷൂട്ട് ചെയ്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡാവുകയാണ്. പിങ്ക് ഗൗണ്‍ അണിഞ്ഞ ഐശ്വര്യയുടെ ചിത്രത്തിനാണ് കൂടുതല്‍ ആരാധകര്‍. 44 കാരിയായ ഐശ്വര്യയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണിത്.

ഫോട്ടോഷൂട്ടിന്റെ വീഡിയോയും ചിത്രങ്ങളും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഫന്നെ ഖാന്‍ ആണ് ഐശ്വര്യയുടേതായി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. 17 വര്‍ഷങ്ങള്‍ക്കുശേഷം ഈ ചിത്രത്തിലൂടെ ഐശ്വര്യ അനില്‍ കപൂറുമായി ഒന്നിക്കുകയാണ്. ഒരു പോപ് സ്റ്റാറാണ് ഐശ്വര്യ സിനിമയില്‍ എത്തുന്നത്.

ഐശ്വര്യയും ഭര്‍ത്താവ് അഭിഷേകും ഒന്നിക്കുന്ന ഒരു ചിത്രവും അണിയറയില്‍ തയ്യാറാവുന്നുണ്ട്. ജീവിതത്തിലെ നായികാനായകന്മാരായ ഐശ്വര്യ റായും അഭിഷേക് ബച്ചനും 2010ലാണ് ഏറ്റവുമൊടുവില്‍ സ്‌ക്രീനില്‍ ഒന്നിച്ചത്. മണിരത്‌നം സംവിധാനം ചെയ്ത ‘രാവണ്‍’ എന്ന ചിത്രത്തില്‍. എട്ടു വര്‍ഷത്തെ കാലയളവിന് ശേഷം ഇരുവരും ഒരുമിച്ചു ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘ഗുലാബ് ജാമുന്‍’ ആണ് പ്രേക്ഷകര്‍ കാത്തിരിക്കുന്ന അഭി-ആഷ് ദമ്പതികളെ ഒന്നിപ്പിക്കുന്ന ആ ചിത്രം.

pathram desk 2:
Related Post
Leave a Comment