ആ പ്രദേശത്ത് ഒരു ദുല്‍ഖര്‍ സല്‍മാന്‍ പാലം ഉണ്ടായി ! രസകരമായ സംഭവം വെളിപ്പെടുത്തി നടി മിഥില (വീഡിയോ)

കൊച്ചി:മലയാളവും, തമിഴും, തെലുങ്കും കീഴടക്കിയ മലയാളികളുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം ‘കര്‍വാന്‍ ആഗസ്റ്റ് 10ന് തിയറ്ററുകളിലെത്തുകയാണ്. റിലീസിന് മുമ്പേ ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പുത്തന്‍ വിശേഷങ്ങളുമായി നടന്‍ ദുല്‍ഖര്‍ സല്‍മാനും നടി മിഥിലയും മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ്.

ബോളിവുഡില്‍ നിന്നും നടന്‍ ഇര്‍ഫാന്‍ഖാനും ചിത്രത്തില്‍ മുഖ്യവേഷത്തിലുണ്ട്. റോഡ് മൂവി ഗണത്തിലുള്ള ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചിരിക്കുന്നത് ദുല്‍ഖറിന് സൂപ്പര്‍ താര പരിവേഷമുള്ള തെക്കേ ഇന്ത്യയില്‍ തന്നെയാണെന്നതാണ് ഏറെ രസകരം. അതിനാല്‍ തന്നെ ഷൂട്ടിനിടയില്‍ നിരവധി ചിരപടര്‍ത്തുന്ന അനുഭവങ്ങളുണ്ടായെന്ന് ചിത്രത്തിലെ നടി മിഥില പറയുന്നു.

തങ്ങളുടെ ഷൂട്ടിന് ശേഷം ചിത്രം ഷൂട്ട് ചെയ്ത പ്രദേശത്ത് ഒരു ദുല്‍ഖര്‍ സല്‍മാന്‍ പാലം ഉണ്ടായതെങ്ങനെയെന്ന് വിശദീകരിക്കുകയാണ് ചിത്രത്തിലെ നടി മിഥില.

മിഥിലയുടെ വാക്കുകളിലൂടെ… ‘കേരളത്തിലെ ഒരു ഉള്‍പ്രദേശത്ത് ഒരു ഇടുങ്ങിയ പാലത്തില്‍ ഷൂട്ട് നടക്കുകയാണ്. എങ്ങും ഡിക്യു വിളികളുമായി ഫാന്‍സ് നില്‍ക്കുന്നുണ്ട്. ചിത്രത്തിന്റെ ഡയറക്ടര്‍ ആകര്‍ഷ് ഖുറാന പാലത്തിന്റെ ഒരറ്റ് നിന്നും ഷൂട്ട് ചെയ്യുന്ന ക്രൂവിനൊപ്പമാണ്.

പാലത്തില്‍ നിരവധിപേര്‍ അങ്ങോട്ടും ഇങ്ങോട്ടും പോകുന്നുണ്ട്. ആള്‍ത്തിരക്കിനിടയില്‍ ദുല്‍ഖറുമുണ്ട്. ഇതിനിടയില്‍ ഒരു ഡിക്യു ഫാന്‍ ആകര്‍ഷും ഒരു ആരാധകനാണെന്ന് കരുതി തിരക്കിനിടയില്‍ ആകര്‍ഷിന്റെ പുറകില്‍ വലിഞ്ഞുകയറി. ഇത് സെറ്റിലെങ്ങും ഏറെ ചിരിപടര്‍ത്തുകയുണ്ടായി. പിന്നെ ആ പാലം ഡിക്യു പാലമെന്നാണ് എല്ലാവരും പറഞ്ഞിരുന്നത്’.

എന്നാല്‍ ഇതിനുശേഷം ദുല്‍ഖര്‍ ആ സംഭവത്തെ കുറിച്ച് പറഞ്ഞതിങ്ങനെയാണ്… ‘ആ പാലം ഷൂട്ടിന് ഒരാഴ്ച മുമ്പേ തുറന്നതാണ്. പ്രൊഡക്ഷന്‍ ടീമാണ് ഡിക്യു പാലമെന്ന് പറഞ്ഞ് കൊണ്ട് നടന്നത്. ശരിക്കും നാട്ടുകാരങ്ങനെ നാമകരണമൊന്നും ചെയ്തിട്ടില്ലെന്നതാണ് വാസ്തവം’.

ആ പ്രദേശത്ത് ഒരു ദുല്‍ഖര്‍ സല്‍മാന്‍ പാലം ഉണ്ടായി ! രസകരമായ സംഭവം വെളിപ്പെടുത്തി നടി മിഥില (വീഡിയോ)

pathram desk 2:
Related Post
Leave a Comment