വഡോദര: പൊലീസ് മുന്നറിയിപ്പുകളെ അവഗണിച്ച് കീകീ ചലഞ്ച് ഇന്ത്യയില്‍ തരംഗമാകുന്നു. കീകീ ചലഞ്ച് ചെയ്യുന്ന യുവതിയുടെ വീഡിയോ വൈറലായതോടെ ഗുജറാത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. കീകീ ചലഞ്ച് ആരും ഏറ്റെടുക്കരുതെന്ന് പൊലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. വഡോദര സ്വദേശിയായ റിസ്വാന മീര്‍ ആണ് കീകീ ചലഞ്ച് നടത്തിയത്.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്ന് പുറത്തിറങ്ങി നൃത്തം ചെയ്ത് തിരികെ വാഹനത്തില്‍ കയറുന്നതാണ് കീകീ ചലഞ്ച്. കനേഡിയന്‍ റാപ്പറായ ഡ്രൈക്‌സിന്റെ ഏറ്റവും പുതിയ ആല്‍ബമായ ‘സ്‌കോര്‍പിയന്റെ’ ചുവടുപിടിച്ചാണ് പുതിയ ചലഞ്ച് പ്രചരിച്ചത്. സാമ്പത്തികമായി വിജയം നേടിയ ആല്‍ബത്തിലെ ‘ഇന്‍ മൈ ഫീലിങ്’ എന്ന ഗാനം ഇന്റര്‍നെറ്റില്‍ ജനപ്രിയമായി മാറിയതോടെ ഇതിന് ഡാന്‍സ് ചെയ്ത് ചലഞ്ചും ആരംഭിച്ചു.
#കിങ്യഎലലഹശിഴ െഎന്നും #ഗലസലഇവമഹഹലിഴല എന്നും പേരിലാണ് ചലഞ്ച് വീഡിയോകള്‍ വൈറലായി മാറിയത്. യുവതി യുവാക്കള്‍ പരസ്പരം വെല്ലുവിളികളുമായി ഡാന്‍സ് ചെയ്തു. ‘ദ ഷിഗ്ഗി ഷോ’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് ആദ്യം ചലഞ്ച് പ്രചരിച്ചത്.
കീകീ ചലഞ്ചിനിടെ നിരവധി അപകടങ്ങള്‍ നടന്നതോടെയാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്തെത്തിയത്. മുംബൈ, ഡല്‍ഹി, ഉത്തര്‍പ്രദേശ്, ബെംഗളൂരു പൊലീസ് കീകീ ചലഞ്ചിനെതിരെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
https://www.facebook.com/thecomedyfactory/videos/2170363272977973/