താരാട്ട് പാടി മംമ്ത…..’നീലി’യിലെ ആദ്യ വീഡിയോ ഗാനം എത്തി

കൊച്ചി:മംമ്ത മോഹന്‍ദാസ് പ്രധാന വേഷത്തിലെത്തുന്ന ‘നീലി’ എന്ന ചിത്രത്തിലെ ‘എന്‍ അന്‍പേ’ നീയിതെങ്ങ്….’ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമാണിത്. ഹരി നാരായണന്‍ രചിച്ച ഗാനത്തിന് ശരത്ത് ആണ് ഈണമൊരുക്കിയത്. ബോംബെ ജയശ്രീയാണ് ഗാനം ആലപിച്ചിരിക്കുന്നത്. സംവിധായകന്‍ സത്യന്‍ അന്തിക്കാടാണ് വീഡിയോ പുറത്തിറക്കിയത്.

‘തോര്‍ത്ത്’ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ പ്രശസ്തനായ അല്‍ത്താഫ് റഹ്മാനാണ് ‘നീലി’ സിനിമയുടെ സംവിധായകന്‍. അനൂപ് മേനോന്‍ നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് റിയാസ് മാരാത്ത്, മുനീര്‍ മുഹമ്മദുണ്ണി എന്നിവരാണ്.

ബാബുരാജ്, മറിമായം ശ്രീകുമാര്‍, സിനില്‍ സൈനുദ്ദീന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സണ്‍ ആന്റ് ഫിലിംസിന്റെ ബാനറില്‍ ഡോ. സുന്ദര്‍ മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രം ഓഗസ്റ്റില്‍ പുറത്തിറങ്ങും.

pathram desk 2:
Related Post
Leave a Comment