ഈ പ്രായത്തിലും ഐശ്വര്യയ്ക്ക് ഇത് എങ്ങനെ സാധിക്കുന്നു !! തരംഗമായി ഹല്‍ക്ക ഹല്‍ക്ക വീഡിയോ

ഐശ്വര്യ റായ് പ്രധാനമായൊരു കഥാപാത്രത്തെ അവതരിപ്പിച്ച ഫന്നെ ഖാന്‍ സിനിമ റിലീസിന് ഒരുങ്ങുകയാണ്. പോപ് സ്റ്റാറുടെ വേഷത്തിലാണ് ഐശ്വര്യ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ഹല്‍ക്ക ഹല്‍ക്ക പാട്ടിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഐശ്വര്യയുടെ ഡാന്‍സ് പ്രാക്ടീസും ചിത്രത്തിലെ ചില ഷൂട്ടിങ് രംഗങ്ങളും കോര്‍ത്തിണക്കിയാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. അനില്‍ കപൂര്‍ ആണ് ഫന്നെ ഖാനിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് അനില്‍ കപൂറും ഐശ്വര്യയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

ഓഗസ്റ്റ് മൂന്നിനാണ് ഫന്നെ ഖാന്‍ റിലീസ് ചെയ്യുന്നത്. തന്റെ മകളെ ഒരു ഗായിക ആക്കുക എന്ന ലക്ഷ്യത്തിനുവേണ്ടി പിതാവ് നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം.

pathram desk 2:
Related Post
Leave a Comment