കൊച്ചി: മലയാളികളുടെ മുന്നിലേക്ക് ചിന്നു എന്ന് പറഞ്ഞ് ഓടിച്ചാടി എത്തിയ വികൃതി കുട്ടി സാനിയ അയ്യപ്പന്‍ കീകി ഡാന്‍സുമായെത്തിയിരിക്കുകയാണ്. സാനിയയുടെ കീകി ഡാന്‍സ് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത് കഴിഞ്ഞു.
കനേഡിയന്‍ റാപ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ഇന്‍ മൈ ഫീലിങ് സ് ‘ എന്ന ഗാനത്തിലെ രണ്ടാമത്തെ ഖണ്ഡികയാണ് കീകി ഡാന്‍സിനു പുറകില്‍. ഓടുന്ന കാറില്‍ ‘കീകി, ഡു യു ലവ് മീ? ആര്‍ യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് ഇറങ്ങുകയും വാതില്‍ തുറന്ന രീതിയില്‍ പതിയെ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുകയുമാണ് ചാലഞ്ച് . ഇത്തരത്തില്‍ നൃത്തം ചെയ്യുന്ന വീഡിയോ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്.
ഓടിക്കൊണ്ടിരിക്കുന്ന കാറില്‍ നിന്നും പുറത്തിറങ്ങി അതിമനോഹരമായാണ് സാനിയ കീകി ഡാന്‍സ് ചിത്രീകരിച്ചത്. വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ നിരവധി പേരാണ് വീഡിയോ കണ്ടത്.