വംശീയ അധിക്ഷേപം താങ്ങാനാവുന്നില്ല, മെസ്യൂട്ട് ഓസില്‍ കരിയര്‍ അവസാനിപ്പിച്ചു

ബെര്‍ലിന്‍: വംശീയ അധിക്ഷേപം താങ്ങാനാവാതെ ജര്‍മന്‍ ഫുട്ബോള്‍ താരം മെസ്യൂട്ട് ഓസില്‍ രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചു. ജര്‍മനിക്കായി ഇനി കളിക്കില്ലെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയ വഴി വ്യക്തമാക്കി. റഷ്യന്‍ ലോകകപ്പിന് മുമ്പ് തുര്‍ക്കി പ്രസിന്റ് റജബ് ത്വയ്യിബ് എര്‍ദോഗാനോപ്പം ചടങ്ങില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് കടുത്ത വിമര്‍ശനമാണ് താരത്തിനെതിരെ ജര്‍മനിയില്‍ ഉയര്‍ന്നത്.

ഓസിലിന്റെ കുടുംബം തുര്‍ക്കിയില്‍ നിന്നും കുടിയേറിയവരാണ്. ടീമിനകത്തും രാജ്യത്തിനകത്തും താങ്ങാവുന്നതിലധികം പരിഹാസവും അനാദരവും കേട്ടതിനാല്‍ കളി മതിയാക്കുന്നുവെന്ന് ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷന് അയച്ച കത്തില്‍ ഓസില്‍ വ്യക്തമാക്കി. ലോകകപ്പില്‍ ജര്‍മനിയുടെ വന്‍ തോല്‍വിയ്ക്ക് കാരണം ഓസിലാണെന്ന് ജര്‍മന്‍ പത്രങ്ങളും മുന്‍താരങ്ങളും പല ആരാധകരും രംഗത്തെത്തിയിരുന്നു.

”ഞാനൊരു ഫുട്ബോള്‍ താരമാണ്. അതാണെന്റെ ജോലിയും അല്ലാതെ രാഷ്ട്രീയമല്ല. ജര്‍മന്‍ ഫുട്ബോള്‍ അസോസിയേഷനടക്കം പലര്‍ക്കും ഞാന്‍ ജര്‍മനിയുടെ ജഴ്സി അണിയുന്നതില്‍ താല്‍പ്പര്യമില്ല. 2009-ല്‍ തന്റെ അരങ്ങേറ്റം മുതല്‍ നേടിയതെല്ലാം പലരും മറന്നുപോയി”. നടന്ന സംഭവങ്ങളൊക്കെ ഹൃദയത്തില്‍ കടുത്ത ആഘാതമേല്‍പ്പിക്കുന്നതാണെന്ന് ഓസില്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7