കൊച്ചി: സംഘ്പരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്ന് നോവല്‍ പിന്‍വലിക്കേണ്ടി വന്ന എസ് ഹരീഷിന് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവിന് സോഷ്യല്‍ മീഡിയയില്‍ തെറിയഭിഷേകം. എസ് ഹരീഷിനൊപ്പം, ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം എന്ന തലക്കെട്ടില്‍ നോവല്‍ പിന്‍വലിച്ചത് കേരളത്തിന് വലിയ നാണക്കേടായെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടിരുന്നു. തന്റെ ഫെയ്സ്ബുക്ക് പേജിലായിരുന്നു ചെന്നിത്തല നിലപാട് വ്യക്തമാക്കിയത്.
പിന്തുണയറിയിച്ച പോസ്റ്റിന് താഴെ കമന്റായാണ് തെറിയഭിഷേകം. പറയാന്‍ അറയ്ക്കുന്ന തെറികളാണ് ഹിന്ദുവിന് വേണ്ടി എന്ന തരത്തില്‍ പ്രചരിപ്പിക്കുന്നത്. താങ്കള്‍ എന്ത് പ്രതിപക്ഷ നേതാവാണ്.? ആവിഷ്‌ക്കാര സ്വാതന്ത്ര്യം എന്നു പറഞ്ഞു എന്ത് ‘തന്തയില്ലായ്മ ‘ത്തരവും എഴുതുന്നവനെ പിന്തുണയ്ക്കാന്‍ താങ്കള്‍ക്ക് ലജ്ജയില്ലേ…? നാളെ ചെന്നിത്തല കഥാപാത്രമാകുന്ന നോവലില്‍, താങ്കളുടെ ഭാര്യയെക്കുറിച്ച് ‘ അവിശുദ്ധ’ എന്ന് എഴുതിയാല്‍, അത് ആവിഷ്‌ക്കാര സ്ഥാതന്ത്ര്യം എന്ന് താങ്കള്‍ പറയുമോ?പിന്നെ….. പ്രതിപക്ഷ നേതാവേ, നാട്ടില്‍ ഇപ്പോള്‍ ജനങ്ങള്‍ നേരിടുന്ന മഴക്കെടുതിയെക്കുറിച്ച് താങ്കള്‍ക്ക് ഒന്നും പറയാന്‍ ഇല്ലേ? എന്തു ദുരന്തമാണ് ഈ പ്രതിപക്ഷ നേതാവ് എന്നാണ് പോസ്റ്റിനടിയില്‍ ഒരു യുവതിയുടെ കമന്റ്.
സാര്‍ നിങ്ങള്‍ ഹരീഷിന്റെ വാദം അംഗീകരിച്ചുകൊണ്ടുള്ള പോസ്റ്റാണിത് ഒരു സംശയവും അറിയാനുള്ള ആഗ്രഹം കൊണ്ട് ചോദിക്യാ നിങ്ങളുടെ 2 മക്കള്‍ ചേച്ചി ഏതൊക്കെ അമ്പലത്തില്‍ പോയപ്പം ഉണ്ടായതാണ് ഒന്ന് പറയണം. പ്രതിഷേധത്തിന് ഒരു ബലം വരട്ടെ… താങ്കള്‍ക്ക് നട്ടെല്ലുണ്ടേല്‍ ഇങ്ങനെ പറയണം എന്റെ രണ്ടു മക്കള്‍ ഉണ്ടായത് എന്റെ ഭാര്യ ഈ അമ്പലങ്ങളില്‍ പോയപ്പോള്‍ ആണ.് ഞാന്‍ ഹരീഷിനൊപ്പം എന്നു പോസ്റ്റണം മിസ്റ്റര്‍ എന്നിങ്ങനെ അശ്ലീലമായ കമന്റുകളാണ് പോസ്റ്റിന് താഴെ.
അല്ല ചെന്നിത്തലയാ നിങ്ങള്‍ എല്ലാവരും ഈ സെലക്ടീവ് ആകുന്നതിലെ യുക്തി മനസ്സിലാവുന്നില്ല… ചോദ്യപേപ്പറിനോ പര്‍ദ്ധക്കോ ഇല്ലാത്ത ഈ ഐക്യദാര്‍ഡ്യം എന്തുകൊണ്ടാണൂ ഹരീഷ് എഴുതിയ വിവരക്കേടിനു കൊടുക്കുന്നത് എന്ന് മനസ്സിലാവുന്നില്ല… നിങ്ങളെല്ലാം പറയാതെ പറയുക ആണോ ക്ഷേത്രങ്ങളില്‍ അണിഞ്ഞൊരുങ്ങി പോകുന്ന സ്ത്രീകള്‍ എല്ലാം മറ്റ് ഉദ്ധേശ്യത്തോടെയും അല്ലെങ്കില്‍ മറ്റ് കാര്യങ്ങള്‍ക്ക് റെഡി ആയി നില്‍ക്കുക ആണന്ന് നാട്ടാരെയോ പൂജാരിയെയോ ബോധിപ്പിക്കാന്‍ ആണന്നും എന്നാണോ…. ആവിഷ്‌കാര സ്വാതന്ത്ര്യം എന്നും ഒരു വിഭാഗത്തിന്റെ നെഞ്ചത്തോട്ട് ആണല്ലോ എല്ലാരും സപ്പോര്‍ട്ടുന്നത്… ചെന്നിത്തലയന്റെ ഭാര്യയും മക്കളും കുളിച്ച് ഒരുങ്ങി അമ്പലത്തില്‍ പോകുമ്പോള്‍ വഴിയേ ഇതുപോലെ ആള്‍ക്കാര്‍ പറയാതെ ശ്രദ്ധിക്കു എന്നാണ് ഒരുവന്റെ കമന്റ്.
തങ്ങള്‍ക്കിഷ്ടമില്ലാത്തത് എഴുതുന്നവരെ ഭീഷണിപ്പെടുത്തി നിശബ്ദരാക്കാനും, കായികമായി ഇല്ലായ്മ ചെയ്യാനും സംഘപരിവാരം മടിക്കാറില്ല. കല്‍ബുര്‍ഗിയും, ഗൗരി ലങ്കേഷും മുതല്‍ പെരുമാള്‍ മുരുകന്‍ വരെയുള്ളവര്‍ അങ്ങിനെ ഇല്ലായ്മ ചെയ്യുകയും നിശബ്ദരാക്കപ്പെടുകയും ചെയ്തവരാണ്. എന്നാല്‍ കേരളത്തില്‍ ഈ ശക്തികള്‍ക്ക് സ്വാധീനം ചെലുത്താന്‍ കഴിയുന്നുവെന്നത് അത്യന്തം അപകടകരമാണെന്ന് ചെന്നിത്തല പറഞ്ഞു
എഴുത്തിന്റെ പേരില്‍ കഥാകൃത്തിന്റെ കഴുത്തെടുക്കാന്‍ നടക്കുന്നവര്‍ കേരളത്തെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. കഥാപാത്രം നടത്തുന്ന സംഭാഷണത്തിന്‍െ പേരില്‍ കഥാകൃത്തിനെ വേട്ടയാടുന്നവര്‍ക്ക് സാഹിത്യമെന്തെന്നും സംസ്‌കാരമെന്തെന്നും അറിയില്ല. കേരളവും ഫാസിസ്റ്റ് ഭീഷണിയുടെ കുടക്കീഴിലായിരിക്കുകയാണെന്ന തിരിച്ചറിവ് നമ്മെ ഭയപ്പെടുത്തുകയാണ്. നോവലിസ്റ്റ് ഹരീഷിനെയും അദ്ദേഹത്തിന്റെ കുടംബാംഗങ്ങളെയുമടക്കം സമൂഹമാധ്യമണെന്നും ചെന്നിത്തല ഫെയ്സ് ബുക്കില്‍ കുറിച്ചു