അങ്ങനെ ‘നിപ്പ’യെ സിനിമയിലെടുത്തു…….. !!

കോഴിക്കോട്: കേരളത്തെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചുലച്ച നിപ്പ എന്ന പടര്‍ച്ചപ്പനി വിഷയമാക്കി സിനിമ ഒരുക്കാന്‍ സംവിധായകന്‍ ജയരാജ്. തന്റെ നവരസ പരമ്പരയില്‍ ഏഴാമത്തെ രസമായ രൗദ്രം ഭാവത്തില്‍ കേന്ദ്രീകരിച്ചാണ് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ
ജയരാജ്

ഇത്തവണ സിനിമ ഒരുക്കുന്നത്. രൗദ്രം എന്ന പേരില്‍ തന്നെയാകും ചിത്രവും പുറത്തിറങ്ങുക എന്നും ജയരാജ് വ്യക്തമാക്കി. .നവരസ പരമ്പരയില്‍ പുറത്തിറങ്ങിയ ആറാമത്തേതും ഏറ്റവും പുതിയ ചിത്രവുമായ ഭയാനകത്തെ കുറിച്ച് സംസാരിക്കാന്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ജയരാജ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളല്ല തന്നെ അലട്ടുന്നത് സമൂഹത്തിലെ പ്രശ്‌നങ്ങളാണെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നിപ്പയെക്കുറിച്ചും കോഴിക്കോട് അനുഭവിച്ച ഭീകരതയെക്കുറിച്ചും താന്‍ മനസിലാക്കിയെന്ന് ജയരാജ് പറഞ്ഞു. സിനിമയ്ക്കുള്ള ബീജവുമായാണ് താന്‍ മടങ്ങുന്നതെന്നും ജയരാജ് വ്യക്തമാക്കി. നിപ്പയെക്കുറിച്ചുള്ള ചിത്രം രൗദ്രരസത്തില്‍ ഒരുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൂടുതല്‍ പഠിക്കാന്‍ വീണ്ടും കോഴിക്കോട് വരുമെന്നും ജയരാജ് വ്യക്തമാക്കി.

pathram desk 2:
Related Post
Leave a Comment