രാഹുല്‍ ഗാന്ധിക്കു മറുപടിയുമായി ഫ്രാന്‍സ്

ന്യൂഡല്‍ഹി: അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ റഫേല്‍ ഇടപാട് പരാമര്‍ശിച്ച രാഹുല്‍ ഗാന്ധിക്കു മറുപടിയുമായി ഫ്രാന്‍സ്. റഫേല്‍ ഇടപാടില്‍ രഹസ്യങ്ങള്‍ പുറത്തുവിടാനാവില്ലെന്നും 2008ല്‍ ഒപ്പിട്ട ഉടമ്പടിയില്‍ത്തന്നെ ഇതു വ്യക്തമാണെന്നും ഫ്രാന്‍സ് പ്രസ്താവനയില്‍ അറിയിച്ചു. റഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും രാജ്യത്തോടു നുണ പറഞ്ഞെന്നായിരുന്നു രാഹുലിന്റെ ആരോപണം. ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന കരാര്‍ ഇന്ത്യയും ഫ്രാന്‍സും തമ്മിലുണ്ടെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ ഫ്രഞ്ച് പ്രസിഡന്റിനെ താന്‍ കണ്ടപ്പോള്‍ അത്തരമൊരു കരാര്‍ ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞതെന്നും രാഹുല്‍ സഭയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഫ്രാന്‍സിന്റെ പ്രസ്താവനയ്‌ക്കെതിരെ രാഹുല്‍ പ്രതികരണവുമായി രംഗത്തെത്തി. അവര്‍ക്കു നിഷേധിക്കണമെങ്കില്‍ അങ്ങനെയാകാം. പക്ഷേ, റഫേല്‍ ഇടപാടിന്റെ വിശദാംശങ്ങള്‍ പുറത്തുവിടരുതെന്ന കരാര്‍ ഇല്ലെന്നാണു ഫ്രഞ്ച് പ്രസിഡന്റ് തന്നോടു പറഞ്ഞത്. ഡോ. മന്‍മോഹന്‍ സിങ്, ആനന്ദ് ശര്‍മ എന്നിവരും ഈ സമയം തനിക്കൊപ്പമുണ്ടായിരുന്നെന്നും രാഹുല്‍ വിശദീകരിച്ചു.

pathram:
Related Post
Leave a Comment