ഒടുവില്‍ രജനിയെ എതിര്‍ത്ത് കമല്‍ ഹാസന്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിച്ച് നീക്കം നടത്തുന്ന സൂപ്പര്‍ താരം രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നേര്‍ക്കുനേര്‍. സേലം -– ചെന്നൈ എട്ടു വരിപ്പാതയുമായി ബന്ധപ്പെട്ടാണ് രജനിക്ക് എതിരായി കമല്‍ എത്തിയത്. രാഷ്ട്രീയ പ്രവേശന പ്രഖ്യാപിച്ച ശേഷം ഇരുവരും തമ്മില്‍ ഒരു വിഷയത്തില്‍ പരസ്യമായി എതിരഭിപ്രായം പറയുന്നത് ആദ്യമായാണ്.

എട്ടുവരിപ്പാത വികസനത്തിന് ആവശ്യമാണെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നുമായിരുന്നു രജനീകാന്ത് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. എന്നാല്‍, പാത ആവശ്യമാണോയെന്നു ആദ്യം പറയേണ്ടതു ജനമാണെന്നായിരുന്നു കമലിന്റെ മറുപടി.

സേലം -ചെന്നൈ പാതയ്ക്കുള്ള ഭൂമിയേറ്റെടുക്കലിനെതിരെ തിരുവണ്ണാമലയും സേലവുമുള്‍പ്പെടെയുള്ള ജില്ലകളില്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്. പാത യാഥാര്‍ഥ്യമായാല്‍ ചെന്നൈയില്‍ നിന്നു സേലത്തേക്കുള്ള യാത്രാ സമയം മൂന്നു മണിക്കൂര്‍ കുറയുമെന്നാണു പ്രതീക്ഷ.

pathram:
Related Post
Leave a Comment