കോഴിക്കോട്ട് എസ്ഡിപിഐ -സിപിഎം സംഘര്‍ഷം; വീടുകള്‍ തകര്‍ത്തു

കോഴിക്കോട്: അരിക്കുളം പഞ്ചായത്തില്‍ കാരയാട് മേഖലയില്‍ സിപിഎം -– എസ്ഡിപിഐ സംഘര്‍ഷം. സിപിഎമ്മുകാരുടെ രണ്ടു വീടുകള്‍ക്കു നേരെ പുലര്‍ച്ചെ ബോംബേറ്. മൂന്ന് എസ്ഡിപിഐക്കാരുടെ വീടുകള്‍ പട്ടാപ്പകല്‍ സിപിഎമ്മുകാര്‍ തകര്‍ത്തു.
പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.പി.രമണി, ഡിവൈഎഫ്‌ഐ ബ്ലോക്ക് കമ്മിറ്റിയംഗം പി.ശ്രീജിത് എന്നിവരുടെ വീടുകള്‍ക്കു നേരെയാണു പുലര്‍ച്ചെ ബോംബേറു നടന്നത്. പിന്നീടു രാവിലെ പത്തോടെയാണു മൂന്ന് എസ്ഡിപിഐക്കാരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടത്.
മേഖലയില്‍ വന്‍ പൊലീസ് സംഘത്തെ നിയോഗിച്ചു. സര്‍വകക്ഷി യോഗം ചേരാനും തീരുമാനമായി. നാലു ദിവസം മുന്‍പ് ഇവിടെ എസ്എഫ്‌ഐ നേതാവിനു വെട്ടേറ്റ സംഭവത്തില്‍ എസ്ഡിപിഐ നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

pathram:
Related Post
Leave a Comment