കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി ബസുകള്‍ ഓര്‍മയാകുന്നു

തിരുവനന്തപുരം: കെ.എസ്.ആര്‍.ടിയുടെ ഓര്‍ഡിനറി ബസുകള്‍ ഓര്‍മയാകുന്നു. വരുമാനം കുറഞ്ഞ ഷെഡ്യൂളുകള്‍ ഇന്നുമുതല്‍ വെട്ടിക്കുറയ്ക്കുന്നതിന്റെ മറവിലാണ് ഓര്‍ഡിനറി സര്‍വീസുകള്‍ സംസ്ഥാന വ്യാപകമായി നിര്‍ത്താനൊരുങ്ങുന്നത്.

ഗ്രാമ പ്രദേശങ്ങളിലുള്ള ഓര്‍ഡിനറി സര്‍വീസുകളാകും നിര്‍ത്തുക. ഓര്‍ഡിനറി ബസുകള്‍ വ്യാപകമായി ഫാസ്റ്റ് പാസഞ്ചറുകളാക്കി മാറ്റുന്നുമുണ്ട്. 15 വര്‍ഷത്തെ കാലാവധിക്കുശേഷം ഓര്‍ഡിനറിയാക്കിയ ബസുകളാണ് വീണ്ടും നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറാക്കുന്നത്. ദീര്‍ഘദൂരയാത്രകളില്‍ ഇതു ഗുരുതരപ്രശ്നങ്ങള്‍ക്ക് ഇടയാക്കുമെന്നു ജീവനക്കാര്‍ പറയുന്നു.

pathram desk 1:
Related Post
Leave a Comment