പ്രവചനങ്ങള്‍ എല്ലാം തെറ്റ്,’ലൂസിഫര്‍’ എത്തുന്നത് മുണ്ട് ഉടുത്ത്

കൊച്ചി:മുരളീഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി ലൂസിഫര്‍ എന്ന ചിത്രം സംവിധാനം ചെയ്യാന്‍ പോകുകയാണ് പൃഥിരാജ്. ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം അടുത്ത മാസം ചിത്രീകരണം തുടങ്ങും. പ്രഖ്യാപനം വന്നത് മുതല്‍ വലിയ പ്രതീക്ഷകളോടെയാണ് മോഹന്‍ലാല്‍ ആരാധകര്‍ ചിത്രത്തെ കാണുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നു.

ആദ്യമായി ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്നതിനെ കുറിച്ചും അതിലേക്കെത്തിയ വഴികളെ കുറിച്ചും പൃഥിരാജ് പ്രതികരിച്ചിരുന്നു.എനിക്ക് എല്ലായ്‌പ്പോഴും ഞാനാഗ്രഹിക്കുന്ന ചിത്രങ്ങള്‍ ചെയ്യാനാണ് താല്‍പര്യം. ടിയാന്‍ സിനിമയുടെ ചിത്രീകരണ സമയത്ത് ഒരു സൗയാഹ്നത്തില്‍ മുരളി ഗോപിയുമായി സംസാരിക്കുന്നതിനിടയിലാണ് ലൂസിഫര്‍ സംഭവിക്കുന്നത്. സാധാരണ പോലെ ഞങ്ങള്‍ സിനിമയെ കുറിച്ച് സംസാരിക്കുന്നു. അതിനിടെയാണ് ആ പ്രധാനപ്പെട്ട ചോദ്യം സംഭവിച്ചതെന്ന് പൃഥിരാജ് പറഞ്ഞു.സംസാരിച്ചുകൊണ്ടിരിക്കേ മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ കഴിയുന്ന സിനിമയുടെ ആശയം എന്നോട് സംസാരിക്കുന്നു. അത് കേട്ട ഞാന്‍ ചോദിച്ചു ആരാണ് സംവിധായകന്‍ എന്ന്. മുരളി ഗോപിയുടെ മറുപടി ഇങ്ങനെയായിരുന്നു. നിങ്ങള്‍ക്ക് സാധിക്കുമോ? എന്നായിരുന്നു.

എന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. മനോഹരം, എനിക്ക് ഇഷ്ടമാണ്. പക്ഷെ എനിക്കുറപ്പില്ല സംവിധാന രംഗത്ത് പരിചമില്ലാത്ത ഒരാളെ വച്ച് ഇങ്ങനെ ഒരു ബിഗ്ബഡ്ജറ്റ് ചിത്രം മോഹന്‍ലാലിനെ നായകനാക്കി ചെയ്യാന്‍ ഏത് നിര്‍മ്മാതാവാണ് തയ്യാറാവുക എന്നായിരുന്നു. പക്ഷെ പിറ്റേ ദിവസം തന്നെ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മാണത്തിന് തയ്യാറാവുകയും പ്രൊജക്ട് അന്ന് തന്നെ ശരിയാവുകയുമായിരുന്നുവെന്നും പൃഥിരാജ് കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാല്‍ ലോകത്തിലെ തന്നെ മികച്ചവരില്‍ ഒരാളാണ്. ഞാന്‍ അദ്ദേഹത്തെ പ്രധാന കഥാപാത്രമാക്കി ഒരു കഥ പറയാന്‍ പോകുന്നു. ഉത്തരവാദിത്ത്വം എന്റെതാണ്. നടന്‍ എന്ന നിലക്കും താരം എന്ന നിലക്കും മോഹന്‍ലാലിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നായിരിക്കും എന്റെ സിനിമയെന്നും പൃഥിരാജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular