ദിലീപിനെതിരെയല്ല, നടപടിയെടുക്കേണ്ടത് മമ്മൂട്ടിക്കെതിരെ!!! ആഞ്ഞടിച്ച് നടന്‍

താരസംഘടനയായ അമ്മയില്‍ നിന്ന് നടന്‍ ദിലീപിനെ പുറത്താക്കിയ നടപടി തിലകന്റെ വിഷയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് നടനും തിലകന്റെ മകനുമായ ഷോബി തിലകന്‍. ദിലീപിനെ പുറത്താക്കിയ നടപടി നിയമപരമായി നിലനില്‍ക്കുന്നതല്ല. ദിലീപിനെ പുറത്താക്കിയെന്ന് മാധ്യമങ്ങളോട് പറഞ്ഞ മമ്മൂട്ടി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് നടപടി വേണ്ടതെന്ന് ഷോബി തിലകന്‍ പറയുന്നു.

നേരത്തെ വിഷയത്തില്‍ ഷമ്മി തിലകനും പ്രതികരിച്ചിരുന്നു. തുടര്‍ച്ചയായി മൂന്ന് ജനറല്‍ ബോഡി യോഗങ്ങളില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കുമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ എന്തുകൊണ്ടാണ് തന്നെ പുറത്താക്കാത്തതെന്നും മാധ്യമ അഭിമുഖത്തില്‍ ഷമ്മി തിലകന്‍ ചോദിച്ചു.

ഏതാനും ചില ആളുകള്‍ അമ്മ സംഘടനയെ മാഫിയ ആക്കി മാറ്റിയെന്നും ഷമ്മി തിലകന്‍ ആരോപിച്ചു. തിലകന്‍ വിഷയത്തില്‍ പരിഹാരം വേണമെന്ന് താന്‍ പലതവണ രേഖാ മൂലം ആവശ്യപ്പെട്ടതാണ്. ഈ വിഷയം ഉന്നയിക്കാന്‍ ജനറല്‍ ബോഡിയിലേക്ക് വരേണ്ടതില്ല എന്നായിരുന്നു ഇടവേള ബാബുവിന്റെ പ്രതികരണം. തുടര്‍ച്ചയായി മൂന്ന് തവണ യോഗത്തില്‍ പങ്കെടുക്കാത്ത അംഗത്തെ പുറത്താക്കണമെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ തനിക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും ഷമ്മി തിലകന്‍ ചോദിച്ചു. വിഷയം അമ്മ മുന്‍ പ്രസിഡന്റ് ഇന്നസെന്റിനെ ധരിപ്പിച്ചതാണ്. എന്നാല്‍ തനിക്കൊരു റോളുമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നീതിക്ക് വേണ്ടി കാത്തിരിക്കാനാണ് തീരുമാനമെന്നും ഷമ്മി തിലകന്‍ പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7